തിരുവനന്തപുരം : ഖാദർ കമ്മിറ്റി റിപ്പോർട്ട് ബഹിഷ്കരണം ഏതെങ്കിലും അധ്യാപകസംഘടനകൾ
രാഷ്ട്രീയ മുദ്രാവാക്യമായി ഏറ്റെടുത്താൽ സർക്കാർ അതേ ഗൗരവത്തിൽ കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ബഹിഷ്കരണം : അധ്യാപക സംഘടനകൾക്ക് വിദ്യാഭ്യാസമന്ത്രിയുടെ താക്കീത് ALSO READ:ബിന്ദു അമ്മിണിക്കെതിരായ ആക്രമണം : പ്രതിയെ തിരിച്ചറിഞ്ഞു
വിദ്യാഭ്യാസരംഗം എല്ലാ മേഖലയിലും മെച്ചപ്പെടുന്നതിനുവേണ്ടിയാണ് ഖാദർ കമ്മിറ്റിയെ നിയോഗിച്ചത്. ഏതെങ്കിലും സംഘടന ബഹിഷ്കരിച്ചിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയമാണ്. വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കാൻ നോക്കിയാൽ അതേ ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു.
ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടയ്‌ക്കേണ്ട സാഹചര്യമുണ്ടെന്ന് വിദഗ്‌ധർ വ്യക്തമാക്കിയാൽ അതുകൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.