കേരളം

kerala

'സര്‍ക്കാരിന്‍റെ കുറ്റമല്ല, നടപടി സ്വീകരിച്ചുവരികയാണ് '; ഭിന്നശേഷി അധ്യാപകരുടെ സംവരണ നിയമനത്തിലെ വീഴ്‌ചയില്‍ വി ശിവന്‍കുട്ടി

By

Published : Mar 1, 2023, 4:42 PM IST

ഭിന്നശേഷി അധ്യാപകരുടെ നിയമനത്തിനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2017 മുതല്‍ ഈ വിഭാഗം അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍

V Shivankutty  ഭിന്നശേഷി അധ്യാപകരുടെ നിയമനം  സര്‍ക്കാര്‍ കുറ്റക്കാരല്ല  നടപടികള്‍ സ്വീകരിച്ച് വരികയാണ്  വി ശിവന്‍കുട്ടി  മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍  മന്ത്രി വി ശിവന്‍കുട്ടി  നിയമസഭ  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍

തിരുവനന്തപുരം :ഭിന്നശേഷി അധ്യാപകരുടെ സംവരണ നിയമനം വൈകിയതില്‍ സർക്കാർ കുറ്റക്കാരല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനo നടപ്പിലാക്കുന്നതിനും നിയമന അംഗീകാരം നൽകുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. 2021 -22 അധ്യയന വർഷങ്ങളിൽ കൊവിഡ് മഹാമാരി കാരണം സ്‌കൂളുകള്‍ തുറക്കാത്തതിനാൽ പുതിയ നിയമനങ്ങൾ നടന്നിരുന്നില്ല.

2021 മുതലുള്ള ഒഴിവുകളിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ തുടർന്നുണ്ടായ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം പാലിച്ചില്ലെന്ന കാരണത്താൽ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. കോടതി ഉത്തരവ് പ്രകാരം എയ്‌ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിന്‍റെ അടിസ്ഥാനത്തിൽ 2017 മുതൽ 4 ശതമാനം സംവരണം പാലിക്കുന്ന ക്രമത്തിൽ അർഹരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ നിയമിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 2018ന് ശേഷം നിയമിതരായ ജീവനക്കാരിൽ അംഗീകരിക്കപ്പെടാതെ തുടരുന്നവരുടെ നിയമനം കോടതി വിധി അനുസരിച്ച് മാത്രമേ അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ സംവരണം നടപ്പിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നിരവധി അപ്പീലുകൾ ഫയൽ ചെയ്‌തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോടതി നിർദേശങ്ങളുടെയും ബന്ധപ്പെട്ട മറ്റ് സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനും നിയമനങ്ങൾ അംഗീകരിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ നിയമന അംഗീകാരം സംബന്ധിച്ച് പി ഉബൈദുള്ള എംഎൽഎ നടത്തിയ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ABOUT THE AUTHOR

...view details