തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്താതെ വിഎസ് അച്യുതാനന്ദൻ. അനാരോഗ്യത്തെ തുടർന്നാണ് വോട്ട് രേഖപ്പെടുത്താത്തതെന്നാണ് വിശദീകരണം. നിലവിൽ തിരുവനന്തപുരത്താണ് വി.എസുള്ളത്. വോട്ട് ആലപ്പുഴയിലെ പറവൂർ ഗവൺമെന്‍റ് എച്ച്എസ്എസിലെ പോളിങ്ങ് ബൂത്തിലാണ്. ആരോഗ്യപരമായ കാരണങ്ങളാൽ യാത്ര ചെയ്യുന്നത് ഡോക്ടർമാർ വിലക്കിയിട്ടുണ്ട്.
70 വർഷത്തിനിടെ ആദ്യമായി വോട്ട് രേഖപ്പെടുത്താതെ വിഎസ് അച്യുതാനന്ദൻ - V S Achuthanandan
വിഎസ് തപാൽ വോട്ടിന് അനുമതി തേടിയെങ്കിലും അനുവദിക്കപ്പെട്ടില്ല.
70 വർഷത്തിനിടെ ആദ്യമായി വോട്ട് രേഖപ്പെടുത്താതെ വിഎസ് അച്യുതാനന്ദൻ
അനാരോഗ്യം കാരണം യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വിഎസ് തപാൽ വോട്ടിന് അനുമതി തേടിയിരുന്നു. എന്നാൽ ഇത് അനുവദിക്കപ്പെട്ടില്ല. ഇതിനാലാണ് വി.എസ് ഇത്തവണ വോട്ട് ഒഴിവാക്കിയത്. ചട്ടപ്രകാരം തപാൽ വോട്ട് അനുവദിക്കാൻ കഴിയാത്തതുകൊണ്ടാണ് വിഎസിന് അനുമതി നൽകാത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.