തിരുവനന്തപുരം:തലശ്ശേരിയിൽ മനഃസാക്ഷി വോട്ടെന്ന ബിജെപി ജില്ല നേതൃത്വത്തിൻ്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ. സിഒടി നസീറിനെ പിന്തുണയ്ക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമെന്ന് വി. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കിയതാണ് ബിജെപി നിലപാടെന്നും ജില്ല നേതൃത്വത്തിന് മുകളിലാണ് സംസ്ഥാന പ്രസിഡൻ്റെന്നും വി മുരളീധരൻ പറഞ്ഞു.
തലശ്ശേരിയിൽ മനഃസാക്ഷി വോട്ട്; ജില്ല നേതൃത്വത്തിന്‍റെ നിലപാട് തള്ളി വി. മുരളീധരൻ - വി മുരളീധരൻ വാർത്ത
സിനിമ താരങ്ങൾ ധർമ്മടത്ത് മുഖ്യമന്ത്രിയുടെ പ്രചാരണത്തിനെത്തിയതിനെയും കേന്ദ്ര മന്ത്രി വിമർശിച്ചു
ത്രികോണ മത്സരസാധ്യതയുള്ള സംസ്ഥാനത്തെ ഇരുപതോളം മണ്ഡലങ്ങളിൽ സിപിഎം-കോൺഗ്രസ് ധാരണയുള്ളതായി വി. മുരളീധരൻ ആരോപിച്ചു. ഇതിനുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടത്ത് സിനിമാതാരങ്ങളെ അണിനിരത്തിയുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തെയും വി. മുരളീധരൻ വിമർശിച്ചു. സിനിമാ താരങ്ങളെ അണിനിരത്തി വോട്ടുപിടിക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയെന്നും പി. ജയരാജന് ധർമ്മടത്തുള്ള സ്വാധീനത്തെ മറികടക്കാനാണോ മുഖ്യമന്ത്രി സിനിമാതാരങ്ങളെ ഇറക്കി വോട്ട് പിടിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.