തിരുവനന്തപുരം : കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനും, ഡി ആർ അനിലും രാജിക്ക് തയാറാണെങ്കിൽ മാത്രമേ നാളെ നടക്കുന്ന ചർച്ചയില്‍ പങ്കെടുക്കൂവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോർപറേഷന് മുന്നിൽ നടക്കുന്ന കോൺഗ്രസ് സമരത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ സമരം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി നഗരസഭ ഭരണസമിതി നാളെ ചർച്ചയ്ക്ക് വിളിച്ചതിന് മറുപടി ആയാണ് മുരളീധരന്‍റെ പ്രസ്‌താവന.
കോൺഗ്രസ് ഇപ്പോൾ വെജിറ്റേറിയൻ സമരമാണ് നടത്തുന്നത്. അതിനെ നോൺ വെജിറ്റേറിയനിലേക്ക് നയിക്കരുത്. രണ്ടും വശമുള്ളതാണെന്നും മുരളീധരൻ പറഞ്ഞു.