തിരുവനന്തപുരം: കെ.ടി ജലീലിന് എതിരായ ലോകായുക്ത നടപടിയിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ലോകായുക്ത ഉത്തരവ് ഇറക്കിയിട്ടും നിയമപോരാട്ടം നടത്തുമെന്ന് വെല്ലുവിളിക്കുന്ന ജലീലിന്‍റെ നിലപാട് തന്‍റെ അനുവാദത്തോടെ ആണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.
ലോകായുക്ത നടപടിയിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് വി.മുരളീധരൻ - കെ.ടി ജലീൽ
ജലീലിന്‍റെ രാജി ചോദിച്ചു വാങ്ങാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു.
![ലോകായുക്ത നടപടിയിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് വി.മുരളീധരൻ Lokayukta report Lokayukta report V. Muraleedharan V. Muraleedharan pinarayi vijayan ലോകായുക്ത നടപടി വി.മുരളീധരൻ പിണറായി വിജയൻ കെ.ടി ജലീൽ ലോകായുക്ത നടപടി വി.മുരളീധരൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11351747-thumbnail-3x2-muraleedharan.jpg)
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവ് നൽകുന്നതെന്നും ജലീലിന്‍റെ രാജി ചോദിച്ചു വാങ്ങാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ജലീലിനെ പിണറായി വിജയൻ എന്തിനാണ് പേടിക്കുന്നതെന്നും മറ്റൊരു മന്ത്രിമാർക്കും കിട്ടാത്ത, സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്ക് പോലും കിട്ടാത്ത പ്രിവിലേജ് എന്തുകൊണ്ട് ജലീലിന് കിട്ടുന്നുവെന്നും മുഖ്യമന്ത്രിയുടെ എന്തെങ്കിലും ഇടപാടുകളിൽ ജലീൽ കൂട്ടുകക്ഷി ആയതിനാൽ ആണോ ഇതെന്നും മുരളീധരൻ പത്രസമ്മേളനത്തിൽ ചോദിച്ചു.
കേരളത്തിലെ ലോകായുക്തയ്‌ക്ക് കുരയ്‌ക്കാൻ കടിക്കാനും അധികാരം നൽകിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറഞ്ഞിട്ടുള്ള ആളാണ് പിണറായി വിജയൻ. അങ്ങനെയെങ്കിൽ ലോകായുക്തയുടെ കടിയേറ്റ ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു.