കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രി നടത്തുന്നത് നാടുവാഴി സദസ്സ്'; നവകേരള സദസ്സിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മരുളീധരന്‍ - റോബിൻ ബസ് വി മുരളീധരൻ

Navakerala Sadas Bus, V Muraleedharan Criticize Navakerala Sadas : ബസിലാണ് യാത്ര ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ കെഎസ്ആർടിസി സദാ ബസിലാണെന്നാണ് കരുതിയത്. ഇപ്പോള്‍ കാരവാന്‍ പോലെ ബസിന്‍റെ ഉൾവശം മാധ്യമങ്ങളെ പോലും കാണിക്കുന്നില്ല. ജനങ്ങളെ കാണിക്കാൻ പറ്റാത്ത ആഡംബരങ്ങൾ ആണോ ബസിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് വി മുരളീധരൻ ചോദിച്ചു.

നവ കേരള സദസ്സ്  വി മുരളീധരൻ  നവ കേരള സദസ്സ് ബസ്  V Muraleedharan Criticize Navakerala Sadas  Navakerala Sadas Bus  പിണറായി വിജയൻ  രാഹുൽ ഗാന്ധി  യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്  യൂത്ത് കോൺഗ്രസ് കള്ളവോട്ട്  യൂത്ത് കോൺഗ്രസ് വ്യാജ ഐഡി  റോബിൻ ബസ്  റോബിൻ ബസ് വി മുരളീധരൻ  Robin Bus
Union Minister V Muraleedharan Criticize Navakerala Sadas Bus

By ETV Bharat Kerala Team

Published : Nov 18, 2023, 5:48 PM IST

കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന നവ കേരള സദസ്സിനെ നാടുവാഴി സദസ്സെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan Criticize Navakerala Sadas). പട്ടിണി പാവങ്ങളോടും, മരുന്നിന് കാശില്ലാത്തവരോടും, വീടില്ലാത്തവരോടും നടത്തുന്നവെല്ലുവിളിയാണിതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. യാത്രയ്ക്ക് മാത്രം സാമ്പത്തിക പ്രതിസന്ധി ഇല്ല. പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

പിണറായി വിജയന്‍റെ നാടുവാഴി സദസ്സിന് ഇന്ന് തുടക്കം കുറിച്ചെന്നും ബസ് കാണാൻ നാട്ടുകാർ ഓടി വരുമെന്നാണ് എ കെ ബാലൻ പറഞ്ഞത്, യാത്ര കഴിയുമ്പോൾ ബസല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ (Communist Party) ജനങ്ങൾ മ്യൂസിയത്തിൽ വയ്ക്കുമെന്നും വി മുരളീധരൻ പരിഹസിച്ചു. ബസിലാണ് യാത്ര ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ കെഎസ്ആർടിസി ബസിലാണെന്നാണ്(KSRTC Bus) കരുതിയത്. ബസിന്‍റെഉൾവശം ഇപ്പോൾ മാധ്യമങ്ങളെ പോലും കാണിക്കുന്നില്ല. ജനങ്ങളെ കാണിക്കാൻ പറ്റാത്ത ആഡംബരങ്ങൾ ആണോ ബസിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നത്? ഇവർ എന്ത് ഇടതുപക്ഷ സർക്കാരാണെന്ന് മനസിലാകുന്നില്ല. മരുമകൻ മന്ത്രിയുടെ പി ആർ എക്‌സർസൈസ് എന്തായെന്നും, അന്ന് കിട്ടിയ പരാതികൾ എന്തു ചെയ്‌തെന്നും മുരളീധരൻ ചോദിച്ചു.

Also Read: നവകേരള സദസ്; 'ആഢംബര ബസില്‍' മുഖ്യമന്ത്രിയും മന്ത്രിമാരും; ഇത് ജനമധ്യത്തിലേക്കുള്ള പ്രയാണം

രാഹുൽ ഗാന്ധിക്ക് മിണ്ടാട്ടമില്ല:യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ (Youth Congress Election) വ്യാജ ഐഡി കാർഡ് വിവാദത്തിലും വി മുരളീധരൻ പ്രതികരിച്ചു. ജനാധിപത്യ പ്രക്രിയയിലൂടെ നേതാക്കന്മാരെ തിരഞ്ഞെടുക്കണം എന്ന് രാഹുൽ ഗാന്ധി (Rahul Gandhi) നിർബന്ധം പിടിച്ചതിന്‍റെ ഉദ്ദേശം യൂത്ത് കോൺഗ്രസുകാർക്ക് തെരഞ്ഞെടുപ്പ് എങ്ങനെ അട്ടിമറിക്കാം എന്ന പരിശീലനം കിട്ടാനാണോയെന്ന് വി മുരളീധരൻ ചോദിച്ചു. ലക്ഷക്കണക്കിന് വ്യാജ വോട്ടർ ഐഡികൾ (Fake Voter ID)) ഉണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത ആളുകൾ നാളെ പൊതു തെരഞ്ഞെടുപ്പിൽ ഇതുതന്നെ ആവർത്തിക്കില്ല എന്നതിന് എന്താണ് ഉറപ്പെന്നും മുരളീധരൻ ചോദിച്ചു.

വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ ഗതി മുന്നില്‍ കണ്ട്, അത് അട്ടിമറിക്കാന്‍ വേണ്ടിയുള്ള പരിശീലനമാണോ യൂത്ത് കോൺഗ്രസുകാർ നടത്തിയത്? ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ സമീപനം എന്താണ്? പിന്നിൽ ആരൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളത്? രാഹുൽ ഗാന്ധിക്ക് എന്താണ് മിണ്ടാട്ടമില്ലാത്തത്? എന്തുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം ഇതിൽ ഒരു നടപടിയും എടുക്കാത്തത്? ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച ചരിത്രമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

Also Read: യൂത്ത് കോൺഗ്രസ് വ്യാജ ഇലക്ഷൻ ഐഡി കാർഡ്; കേസെടുത്ത് പൊലീസ്

റോബിൻ ബസ് വിഷയത്തിലും പ്രതികരണം:സർക്കാരിന്‍റെ മുഴുവൻ സംവിധാനവും ബസ്സിന്‍റെ കൂടെയുണ്ടെന്നും റോബിൻ ബസ്സിന്‍റെ (Robin Bus) യാത്ര നിയമ വിരുദ്ധമെങ്കിൽ പിഴ ചുമത്തിയ ശേഷം വീണ്ടും സഞ്ചരിക്കാൻ അനുവദിക്കുന്നതെന്തിനെന്നും വി മുരളീധരൻ ചോദിച്ചു. എന്തുകൊണ്ടാണ് ബസിനോട് ഇത്ര വലിയ കലിപ്പ്. വരവേല്‍പ്പ് സിനിമ പോലെയാണിത്. കാണേണ്ടവരെ കാണേണ്ട പോലെ കാണാത്തത്തു കൊണ്ടാണോ ഈ പ്രശ്‌നം? ബസിനു ലഭിക്കുന്ന സ്വീകരണം സർക്കരിനുണ്ടാകുന്ന തിരിച്ചടിയാണ്. ഇത് സർക്കാരിനുള്ള താക്കീതാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Also Read: 'എന്നു തീരും കഷ്‌ടകാലം'; റോബിന്‍ ബസിനും ഉടമയ്ക്കും എംവിഡി പീഡനം,ബസ് സര്‍വീസ് മുടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ABOUT THE AUTHOR

...view details