കേരളം

kerala

ETV Bharat / state

ഐ ഫോണ്‍ വിവാദം; സി.പി.എം വിശദീകരണം നല്‍കണമെന്ന് വി മുരളീധരൻ - ഐ ഫോണ്‍ വിവാദം

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റം നോട്ടീസ് അയച്ചിരുന്നു

V Muraleedharan against LDF march  Union Minister V Muraleedharan news  കേന്ദ്രമന്ത്രി വി മുരളീധരന്‍ വാർത്തകൾ  LDF march to customs offices news  ഐ ഫോണ്‍ വിവാദം  കോടിയേരിയുടെ ഭാര്യ
കസ്റ്റംസ് ഓഫീസുകളിലേക്കുള്ള എൽ.ഡി.എഫ് മാര്‍ച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

By

Published : Mar 6, 2021, 3:13 PM IST

തിരുവനന്തപുരം: കൈക്കൂലിയായി കോടിയേരിയുടെ ഭാര്യ ഐഫോണ്‍ സ്വീകരിച്ചതു സംബന്ധിച്ച വിവാദത്തിൽ സിപിഎം വിശദീകരണം നൽകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റം നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വി. മുരളീധരന്‍ സിപിഎം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം ആയുധമാക്കി സി.പി.എം ഉയര്‍ത്തുന്ന ഇരവാദം ബാലിശമാണെന്ന് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി, സ്‌പീക്കര്‍, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴി കസ്റ്റംസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞതല്ല. ഹൈക്കോടതിക്കു നല്‍കിയ വിശദീകരണത്തില്‍ കസ്റ്റംസ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ഡി.ജി.പിയുടെ റിട്ടിനുള്ള മറുപടിയായാണ് കസ്റ്റംസ് വിശദീകരണം നല്‍കിയത്. ജയില്‍ ഡി.ജി.പിയെ കൊണ്ട് റിട്ട് നല്‍കി മുഖ്യമന്ത്രിയാണ് വാര്‍ത്ത സൃഷ്ടിച്ചത്. തുടർന്ന് സ്വപ്‌നയുടെ ഉന്നത ബന്ധം തെളിയിക്കേണ്ട അവസ്ഥ കസ്റ്റംസിനുണ്ടാവുകയായിരുന്നു. സി.പി.എം ഇപ്പോള്‍ നടത്തുന്നത് ഹൈക്കോടതിക്കെതിരായ നീക്കമാണെന്നും വി മുരളീധരൻ പറഞ്ഞു.

ABOUT THE AUTHOR

...view details