തിരുവനന്തപുരം: ജനങ്ങള്‍ക്ക് വേണ്ടാത്ത കെ-റെയില്‍ പദ്ധതി ജനാധിപത്യത്തില്‍ ഭൂഷണമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുന്ന പദ്ധതിയാണ് കെ-റെയില്‍. സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറണം.
K-Rail | കെ റെയില്‍ ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി ; സര്‍ക്കാര്‍ പിന്‍മാറണമെന്ന് വി മുരളീധരന്‍ - thiruvananthapuram latest news
സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്‍മാറണമെന്ന് വി.മുരളീധരന്‍
Also Read: കെ-റെയില്‍ പദ്ധതി; കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം
ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ അകറ്റണമെന്നും നിലവിലുള്ള റെയില്‍വെ സംവിധാനം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക ഒഴിവാക്കിയാല്‍ പദ്ധതിയെ പിന്തുണയ്‌ക്കണോയെന്ന് അപ്പോള്‍ പറയാമെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.