കേരളം

kerala

ETV Bharat / state

V Muraleedharan| 'ഇ ശ്രീധരനെ പോലുള്ള വ്യക്തികളുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് സിപിഎം നിർത്തണം'; വി മുരളീധരൻ - വി മുരളീധരൻ ഇ ശ്രീധരൻ

സിൽവർ ലൈനിൽ ഇ ശ്രീധരൻ മുന്നോട്ട് വച്ച പദ്ധതിയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

v muraleedharan against cpm in silver line project  v muraleedharan against cpm  e sreedharan  V Muraleedharan  e sreedharan silver line  v muraleedharan in silver line project  silver line  സിപിഎം  വി മുരളീധരൻ  സിൽവർലൈനെതിരെ വി മുരളീധരൻ  സിപിഎമ്മിനെതിരെ വി മുരളീധരൻ  ഇ ശ്രീധരൻ  സിപിഎം  വി മുരളീധരൻ ഇ ശ്രീധരൻ  ഇ ശ്രീധരൻ കെ വി തോമസ്
വി മുരളീധരൻ

By

Published : Jul 15, 2023, 1:22 PM IST

വി മുരളീധരൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : രാജ്യം ആദരിക്കുന്ന ഇ ശ്രീധരനെ പോലുള്ള മഹത് വ്യക്തികളുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം സിപിഎം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിൽവർ ലൈനിന്‍റെ പേരിൽ പുതിയ ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. ഇ ശ്രീധരൻ മുൻപോട്ട് വച്ച ആശയത്തെക്കുറിച്ച് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും സർക്കാരും മുൻപോട്ട് വച്ച സിൽവർ ലൈൻ എന്ന പദ്ധതി നടക്കില്ല എന്നാണ് പുതിയ ആശയം മുൻപോട്ട് വച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ സർക്കാർ 50 കോടി ചെലവിട്ട് ആരംഭിക്കാനിരുന്ന സിൽവർ ലൈൻ ഉപേക്ഷിച്ചുവെന്ന് ജനങ്ങളോട് പറയണം. അപ്രായോഗികമായ ഈ പദ്ധതി നടപ്പാക്കാൻ അനുവാദം നൽകിയവർ നിയമത്തിന്‍റെ മുന്നിൽ കുറ്റവാളികളാണെന്നും വി മുരളീധരൻ ആരോപിച്ചു.

അവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ട് വരണം. ഇതിന് ഉത്തരവാദികൾ ആരാണ്. അവർക്കെതിരെ എന്ത് നടപടിയെടുക്കും എന്ന് വ്യക്തമാക്കണം. ഇ ശ്രീധരൻ മുൻപോട്ട് വച്ച ആശയം സർക്കാർ അംഗീകരിക്കുന്നുണ്ടോ തള്ളിക്കളയുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ എന്നത് കമ്മിഷൻ റെയിൽ ആണ്. സിൽവർ ലൈനിന്‍റെ പേരിൽ കമ്മിഷൻ നേടാൻ ഇറങ്ങി പുറപ്പെട്ടവർ, ഈ പുതിയ ആശയത്തിന്‍റെ പേരിൽ കമ്മിഷൻ പാർട്ടി നേതാക്കളുടെ കീശയിലെത്തിക്കാനാണ് പുതിയ ചർച്ചകൾ എങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് അത് തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടെന്ന് സർക്കാരും പാർട്ടി നേതാക്കളും മനസിലാക്കണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ഇ ശ്രീധരന്‍റെ പേര് പറഞ്ഞ് കെ വി തോമസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങി പുറപ്പെടരുത് എന്നുമാണ് അദ്ദേഹം അറിയിച്ചത്. കെ വി തോമസ് ഇ ശ്രീധരനുമായി കൂടിക്കാഴ്‌ച നടത്തി, എന്നാൽ എന്താണ് ചർച്ച ചെയ്‌തതെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നും വി മുരളീധരൻ പറഞ്ഞു.

കേരളത്തിൽ അതിവേഗ പാത ഒന്നുകിൽ എലിവേറ്റഡ് ആയിരിക്കണം. അല്ലെങ്കിൽ അണ്ടർ ഗ്രൗണ്ട് ആയിരിക്കണം. കേരള സർക്കാർ മുൻപോട്ട് വച്ച പദ്ധതി അപ്രായോഗികമാണെന്ന് ഇ ശ്രീധരൻ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

'ശോഭ സുരേന്ദ്രനും ഞാനും പറയുന്നത് ഒരേ കാര്യം' : താൻ ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിക്കണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതിനോട്‌ നൂറ് ശതമാനം താൻ യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശോഭ സുരേന്ദ്രന്‍റെ ആ അഭിപ്രായത്തോട് യോജിക്കുന്നതിനാലാണ് തിരുവനന്തപുരത്ത് സിൽവർ ലൈൻ പദ്ധതിയിൽപ്പെട്ട് സ്ഥലം നഷ്‌ടപ്പെടുന്നവരുടെ വീടുകൾ താൻ കാൽനടയായി നേരിട്ട് പോയി കണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.

പുതിയ അതിവേഗ കഥയുടെ പ്രൊപ്പോസൽ വന്നതിന് ശേഷം സർക്കാരിന്‍റെ അതിനോടുള്ള നിലപാട് പറയണമെന്നും മുൻപത്തെ പ്രൊപ്പോസലിനായി ചിലവാക്കിയ തുകയെ കുറിച്ചും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'കോൺഗ്രസുകാർക്ക് സമനില തെറ്റി' : കോൺഗ്രസുകാർക്ക് സമനില തെറ്റിയത് കൊണ്ട് എല്ലാത്തിനെയും സംശയമാണ്. വർഷങ്ങളായി ഭരണത്തിൽ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസിന് സമനില തെറ്റിയത്. ഭരണം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത ജീവിയാണ് കോൺഗ്രസ്‌.

ഇഎംഎസ്, ഇ കെ നായനാർ, സുശീല ഗോപാലൻ എന്നിവർ മുന്നോട്ട് വച്ച ആശയം ശരിയത്തിനെ തള്ളിക്കളഞ്ഞുകൊണ്ട് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്നാണ്. ഇപ്പോൾ പാർട്ടിയുടെ ഏറ്റവും വലിയ താത്വിക അചാര്യനായി ഗോവിന്ദൻ മാഷും കൂട്ടരും വന്നിരിക്കുന്നു. പുതിയ താത്വിക അചാര്യൻ പുതിയ നയം ആവിഷ്‌കരിക്കുന്നുണ്ടെങ്കിൽ ഇഎംഎസും ഇ കെ നായനാരും സുശീല ഗോപാലനും പറഞ്ഞ ആശയങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരൊറ്റ മുസ്‌ലിം സ്ത്രീകളെയും വേദിയിലേക്ക് വിളിക്കാത്തത് എന്ത് കൊണ്ടെന്ന് സിപിഎം വ്യക്തമാക്കണം. അവർക്ക് അഭിപ്രായം പറയാനും കേൾക്കാനുമുള്ള വേദി നൽകാത്തത് എന്ത് കൊണ്ടാണ്? മുസ്‌ലിം സമുദായത്തിലെ നേതാക്കളായിട്ടുള്ള സ്ത്രീകളെ കൂടി ഉൾപ്പെടുത്തി സെമിനാർ നടത്താൻ സിപിഎം തയ്യാറാകണം. അവരുടെ അഭിപ്രായം കൂടി കേൾക്കാൻ തയ്യാറാകണമെന്നും വി മുരളീധരൻ പറഞ്ഞു.

ABOUT THE AUTHOR

...view details