തിരുവനന്തപുരം:പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതിവേദിയില്‍സമസ്‌ത നേതാവ് അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വയം അപ്പൂപ്പനെന്ന് വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും സമസ്‌ത വിഷയത്തില്‍ ഇതുവരെ പ്രതികരച്ചിട്ടില്ല. ഒരു വിദ്യാര്‍ഥിനിയെ പൊതുവേദിയില്‍ പരസ്യമായി അപമാനിച്ചിട്ടും ഭരണപ്രതിപക്ഷങ്ങള്‍ പ്രതികരിക്കാന്‍ വൈകിയെന്നും മുരളീധരന്‍ ആരോപിച്ചു.
Also Read: സ്ത്രീവിരുദ്ധ പരാമര്‍ശം: സമസ്ത നേതാവിന് 'കാണിച്ചു കൊടുത്ത്' സോഷ്യല്‍ മീഡിയ