തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെയും റെയില്‍വേ ബോര്‍ഡിന്‍റെയും അനുമതി ഇല്ലാതെയും, ഡി.പി.ആര്‍ ഇല്ലാതെയും, അലൈന്‍മെന്‍റ് നിശ്ചയിക്കാതെയും എന്തിന് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോയി.
ജപ്പാന്‍ ബാങ്കുമായി ധാരണയുണ്ടാക്കി ഭൂമിയേറ്റെടുത്ത് ആ ഭൂമി വച്ച് വന്‍തുക വായ്‌പയെടുത്ത് അഴിമതി ലക്ഷ്യമിട്ടായിരുന്നു സര്‍ക്കാര്‍ നീക്കം. അനാവശ്യ ധൃതി അഴിമതി ലക്ഷ്യമിട്ടായിരുന്നു എന്ന് വ്യക്തമാണ്. ഇന്ന് നടപ്പാക്കാനാകാത്ത പദ്ധതിയായി അത് നില്‍ക്കുന്നു.