തിരുവനന്തപുരം: ശശി തരൂരിന് മാത്രമല്ല യോഗ്യതയുള്ള ആർക്കും എഐസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജനാധിപത്യ പ്രകാരമാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. സംഘടന ജനറൽ സെക്രട്ടറി തന്നെ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്.
എഐസിസി പ്രസിഡൻ്റ് സ്ഥാനം: യോഗ്യതയുള്ള ആർക്കും മത്സരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ - thiruvananthapuram news
ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെന്ന് പറഞ്ഞത് അഭിനന്ദിക്കണമെന്നും കോൺഗ്രസിൽ നിന്ന് രാജി വച്ച ഗുലാം നബി ആസാദ് ഇപ്പോൾ മോദി ഭക്തനായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
എഐസിസി പ്രസിഡൻ്റ് സ്ഥാനം: യോഗ്യതയുള്ള ആർക്കും മത്സരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനെ അഭിനന്ദിക്കണമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജി വച്ച ഗുലാം നബി ആസാദ് ഇപ്പോൾ മോദി ഭക്തനായി മാറിയിരിക്കുകയാണ്. ഇതോടെ രാജിക്കത്തിലെ ആരോപണങ്ങൾ അപ്രസക്തമായി മാറി കഴിഞ്ഞതായും സതീശൻ പറഞ്ഞു.