തിരുവനന്തപുരം:ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി പുരപ്പുറത്ത് കയറി നിന്ന് വാദിക്കുന്നവരാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആര് വിമര്‍ശിച്ചാലും അവരുടെ കഥകഴിക്കുമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. നര്‍മബോധത്തോടെ കാണേണ്ട പരസ്യത്തിനെതിരെ സിപിഎം അനുയായികള്‍ വലിയ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഇത്തരത്തില്‍ ആക്രമണമുണ്ടായാല്‍ കൂടുതല്‍ പേര്‍ സിനിമ കാണും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ലെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ റോഡിന്‍റെ അവസ്ഥകളെ കുറിച്ചും സർക്കാരിന്‍റെ നിലപാടിനേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. റോഡില്‍ കുഴിയില്ലെന്ന് പറയുന്നത് പൊതുമരാമത്ത് മന്ത്രി മാത്രമാണെന്ന് വി ഡി സതീശൻ പറഞ്ഞു. പൊതുജനവും പ്രതിപക്ഷവും കോടതിയും റോഡില്‍ കുഴിയുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, മന്ത്രി ഇത് സമ്മതിക്കുന്നില്ല.