തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍റെ പേര് ഹൈക്കമാൻഡ് നിര്‍ദേശിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഘടകത്തെ അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി സതീശനെ അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്‍റുമായ വി.എം സുധീരനും രംഗത്തു വന്നു.
വി.ഡി സതീശൻ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ്
10:33 May 22
ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ തീരുമാനം അറിയിച്ചു
ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടെയും വൈദ്യലിംഗത്തിന്‍റെയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്‍റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍ ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചവര്‍.
കോണ്‍ഗ്രസിന്‍റെ 21 എം.എല്‍.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. രണ്ട് ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എം.എല്‍.എമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എം.പിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി. രാഷ്ട്രീയ കാര്യസമിതി അംഗങ്ങളില്‍ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരായി. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം വന്നത്.
READ MORE: പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും; വി.ഡി സതീശന് മുൻതൂക്കം