കേരളം

kerala

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്‍റി നൽകണം: വി.ഡി സതീശൻ

സഹകരണ സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ലാതെയായാൽ പണം നിക്ഷേപിച്ചവർ അത് കൂട്ടമായി പിൻവലിക്കുമെന്നും, ഇത് ഗുരുതരമായ സ്ഥിതി ഉണ്ടാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് സിപിഎം തൃശ്ശൂര്‍ ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ് നടന്നതെന്ന് വി.ഡി സതീശൻ ആരോപിച്ചു.

By

Published : Aug 1, 2022, 1:26 PM IST

Published : Aug 1, 2022, 1:26 PM IST

Updated : Aug 1, 2022, 3:23 PM IST

V D SATHEESAN CRITICIZE CPIM ON KARUVANNUR BANK FRAUD CASE  KARUVANNUR BANK FRAUD CASE  V D SATHEESAN STATEMENT AGAINST CPIM  V D SATHEESAN ON KARUVANNUR BANK FRAUD CASE  സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്‍റി നൽകണമെന്ന് പ്രതിപക്ഷനേതാവ്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷണം  സിപിഎം തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം  സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ്
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്‍റി നൽകണം; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്‍റി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന് വന്നാല്‍ പണം നിക്ഷേപിച്ചവര്‍ അത് കൂട്ടമായി പിന്‍വലിക്കും. ഇത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വി.ഡി സതീശൻ സംസാരിക്കുന്നു

പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണം. ബാങ്കിലെ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ല. സിപിഎം തൃശ്ശൂര്‍ ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും സതീശന്‍ ആരോപിച്ചു.

Also read: സഹകരണമേഖലയെ കൊള്ളസംഘങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റാൻ സിപിഎം ശ്രമം: കെ സി വേണുഗോപാൽ

Last Updated : Aug 1, 2022, 3:23 PM IST

ABOUT THE AUTHOR

...view details