തിരുവനന്തപുരം: 15-ാം കേരള നിയമസഭ അംഗങ്ങളായി വി.അബ്‌ദുറഹ്‌മാനും കെ. ബാബുവും സത്യപ്രതിജ്ഞ ചെയ്‌തു. നെന്‍മാറയില്‍ നിന്നുള്ള എംഎല്‍എയാണ് കെ.ബാബു. താനൂരില്‍ നിന്നുള്ള എംഎല്‍എയായ വി.അബ്‌ദുറഹ്‌മാന്‍ മന്ത്രി കൂടിയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മെയ് 24ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വി. അബ്‌ദുറഹ്‌മാന്‍, കെ. ബാബു, എം. വിന്‍സന്‍റ് എന്നിവര്‍ക്ക് പങ്കെടുക്കാനായില്ല. രാവിലെ സ്‌പീക്കര്‍ എം.ബി. രാജേഷിന്‍റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കോവളം എംഎല്‍എ എം. വിന്‍സന്‍റ് മാത്രമാണ് ഇനി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.
വി.അബ്‌ദുറഹ്‌മാനും കെ. ബാബുവും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്‌തു - നിയമസഭ
രാവിലെ സ്‌പീക്കര്‍ എംബി രാജേഷിന്‍റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കോവളം എംഎല്‍എ എം. വിന്‍സന്‍റാണ് ഇനി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.
വി.അബ്‌ദു റഹ്‌മാനും കെ.ബാബുവും സത്യപ്രതിജ്ഞ ചെയ്‌തു
Read More:എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ഹമീദ് മാസ്റ്ററില്‍ തുടങ്ങി സേവ്യർ ചിറ്റിലപ്പള്ളിയില്‍ അവസാനിച്ചു
കായികം, വഖഫും ഹജ് തീര്‍ഥാടനവും, പോസ്റ്റ് ആന്‍റ് ടെലിഗ്രാഫ്, റെയില്‍വെ എന്നീ വകുപ്പുകളുടെ ചുമതലയാണ് വി.അബ്‌ദുറഹ്‌മാനുള്ളത്. സിപിഎം സ്വതന്ത്രനായി താനൂരില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് വി. അബ്‌ദുറഹ്മാൻ നിയമസഭയിലേക്ക് എത്തുന്നത്.