കേരളം

kerala

ETV Bharat / state

കൊവിഡ് നിയന്ത്രണങ്ങളിൽ ആവേശമില്ലാതെ 'ഉത്രാടപ്പാച്ചിൽ' - കൊവിഡ് നിയന്ത്രണം

വഴിയോര കച്ചവടങ്ങളെ ഉൾപ്പെടെ കൊവിഡ് ബാധിച്ചതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്തെ നഗര വീഥികളിൽ ജനത്തിരക്ക് കുറവാണ്. പൊതു ഇടങ്ങളിൽ പൂക്കളമിടാത്തത് പൂ വിപണിയെ സാരമായി ബാധിച്ചു.

'Utradapachchil'  Covid controls  thiruvananthapuram onam  തിരുവനന്തപുരം  കൊവിഡ് നിയന്ത്രണം  'ഉത്രാടപ്പാച്ചിൽ'
കൊവിഡ് നിയന്ത്രണങ്ങളിൽ ആവേശമില്ലാതെ 'ഉത്രാടപ്പാച്ചിൽ'

By

Published : Aug 30, 2020, 8:46 PM IST

Updated : Aug 30, 2020, 9:20 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായതോടെ ഉത്രാടപ്പാച്ചിലിന്‍റെ ആവേശം കുറഞ്ഞു. വഴിയോര കച്ചവടങ്ങളെ ഉൾപ്പെടെ കൊവിഡ് ബാധിച്ചതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്തെ നഗര വീഥികളിൽ ജനത്തിരക്ക് കുറവാണ്. ഉത്രാടദിനത്തിലാണ് വസ്‌ത്ര വ്യാപാര മേഖലയും പച്ചക്കറി വിപണിയുമെല്ലാം കൂടുതൽ സജീവമാകുന്നത്. കൊവിഡ് ജാഗ്രത പാലിച്ച് ഓണം വീടുകളിൽ മാത്രമായി ഒതുങ്ങുമ്പോൾ ഓണ വിപണിയും തളർന്നു.

കൊവിഡ് നിയന്ത്രണങ്ങളിൽ ആവേശമില്ലാതെ 'ഉത്രാടപ്പാച്ചിൽ'

മുൻ വർഷങ്ങളിൽ ചാല, പാളയം മാർക്കറ്റുകളിലും കിഴക്കേകോട്ടയിലും, സമീപത്തെ വ്യാപാരശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ തിരക്ക് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സി ഓണത്തിന് കൂടുതൽ സർവീസുകൾ നടത്താൻ തീരുമാനിച്ചെങ്കിലും പലയിടങ്ങളിലും യാത്രാക്കാരില്ല. സാധനങ്ങൾ വാങ്ങാൻ നഗരത്തിലേക്ക് വരുന്നവരുടെ എണ്ണവും കുറഞ്ഞു. പൊതു ഇടങ്ങളിൽ പൂക്കളമിടാത്തത് പൂ വിപണിയെ മങ്ങലേൽപ്പിച്ചു. തിരുവോണം പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ കരുതലോടെ ഓണമാഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ.

Last Updated : Aug 30, 2020, 9:20 PM IST

ABOUT THE AUTHOR

...view details