കേരളം

kerala

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനും സൂരജ് പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്

By

Published : Aug 14, 2020, 5:41 PM IST

Updated : Aug 14, 2020, 6:15 PM IST

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടതായി കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്.

ഉത്ര കൊലക്കേസ്  അന്വേഷണ ഉദ്യോഗസ്ഥര്‍  സൂരജ്  പാമ്പ് കടിയേറ്റ് മരിച്ച ഉത്ര  Uthra murder
ഉത്ര കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ സൂരജ് പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്

കൊല്ലം: ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താന്‍ ജയിലില്‍ വച്ച്‌ സൂരജ് സഹതടവുകാരുമായി ഗൂഢാലോചന നടത്തിയെന്ന് വനം വകുപ്പ്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടതായി കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്. പാമ്പുപിടത്തക്കാരൻ സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പുനലൂർ ഡി.എഫ് ഒ രേഖാമൂലം കത്ത്നൽകിയതായി എസ്.പി അറിയിച്ചു. മാവേലിക്കര ജയിലില്‍ കഴിഞ്ഞുവന്ന സൂരജ് സെല്ലിനുള്ളില്‍ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേര്‍ന്നു പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തുവെന്നാണ് സുരേഷ് കുമാര്‍ മൊഴിനല്‍കിയത്.

ഹരിശങ്കര്‍ ഐപിഎസ് മാധ്യമങ്ങളോട്

ഇതേതുടര്‍ന്ന് പുനലൂര്‍ ഡിഎഫ് ഒ രേഖാമൂലം കൊല്ലം റൂറല്‍ എസ് പിക്ക് പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് കുമാറിന് അന്വേഷണ ചുമതല കൈമാറുകയും ചെയ്തു. 83 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്, ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്, സൈബര്‍ റിപ്പോര്‍ട്ട് എന്നിവയടക്കം ശാസ്ത്രീയ തെളിവുകളും ഉത്രയുടെയും കടിച്ച മൂര്‍ഖന്‍ പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമടക്കം കഴിയുന്നത്ര തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു.

Last Updated : Aug 14, 2020, 6:15 PM IST

ABOUT THE AUTHOR

...view details