തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിനെ ചൊല്ലി തർക്കം. കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ സ്ഥാനത്ത് സിപിഎം നേതാവിൻ്റെ ഭാര്യയെ നിയമിച്ച വിഷയം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് പരിഗണിച്ചപ്പോൾ തന്നെ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോടതി പരിഗണനയിലുള്ള വിഷയം ഉന്നയിക്കാൻ പാടില്ല എന്നതാണ് ചട്ടമെന്നും സ്‌പീക്കർ എം.ബി.രാജേഷ് വ്യക്തമാക്കി.
ഇത്തരം വിഷയങ്ങളിലെ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കണമോയെന്നത് സ്‌പീക്കറുടെ വിവേചനാധികാരമാണ്. അതിനാൽ ആരുടേയും പേര് പരാമർശിക്കാതെ നോട്ടീസ് അവതരിപ്പിക്കാനും സ്‌പീക്കർ നിർദേശം നൽകി. നോട്ടീസ് അവതരിപ്പിച്ച് പ്രതിപക്ഷത്ത് നിന്നും സംസാരിച്ച റോജി എം ജോൺ പേര് പരാമർശിച്ചതോടെ സ്‌പീക്കർ ഇടപെടുകയായിരുന്നു.