തിരുവനന്തപുരം:ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ചിത്രം മോർഫ് ചെയ്‌ത് അശ്‌ളീല സോഷ്യൽ മീഡിയ പേജിൽ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. ചാല വൃന്ദാവൻ ലൈനിലെ അഭിലാഷിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ശേഖരിച്ച ചിത്രമാണ് മോർഫ് ചെയ്‌തത്.
ALSO READ:അക്ഷരശാലയ്ക്ക് താഴുവീണു, നാലര പതിറ്റാണ്ടിന്‍റെ ഓർമകളുമായി അബൂബക്കർ പടിയിറങ്ങി
ഈ ചിത്രം വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഫേസ്ബുക്കിലെ അശ്ലീല പേജിൽ പ്രചരിപ്പിക്കുകയായിരുന്നു. ഗൂഗിൾ, ജിയോ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇമെയിൽ ഐ.ഡി, ഐ.പി അഡ്രസ്, മൊബൈൽ നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുരുക്കിയത്. ഇയാൾ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
ഈ ചിത്രം ഷെയർ ചെയ്‌ത് പ്രചരിപ്പിക്കുകയും അശ്‌ളീല കമൻ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്‌ത കോഴിക്കോട് സ്വദേശി ബാബുവിനെ ജൂലൈയിൽ അറസ്റ്റ് ചെയ്‌തിരുന്നു. സിറ്റി സൈബർ സ്റ്റേഷൻ ഡിവൈ.എസ്.പി ടി ശ്യാം ലാലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.