തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമാണത്തിലെ അശാസ്ത്രീയത തിരുവനന്തപുരം തീരമേഖലയിലെ കടലാക്രമണത്തിന് കാരണമായെന്ന പഠന റിപ്പോർട്ട് പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. നിലവിൽ പരിമിതമായ രീതിയിലാണ് വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം നടക്കുന്നത്. കരാർ കമ്പനിക്ക് പാറ ലഭിക്കാത്തതു മൂലം പുലിമുട്ട് നിർമാണമടക്കം തടസപ്പെട്ടു. പരിഹാരശ്രമത്തിന് ചർച്ചകൾ തുടരുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തെ അശാസ്ത്രീയ നിർമാണം; പഠന റിപ്പോർട്ട് പരിശോധിക്കുമെന്ന് അഹമ്മദ് ദേവർ കോവിൽ ALSO READ:2021ലെ ആദ്യ സൂര്യഗ്രഹണം വെള്ളിയാഴ്ച
ടൗട്ടേ ചുഴലിക്കാറ്റ് മൂലമുണ്ടായ കടൽക്ഷോഭം വിഴിഞ്ഞം തുറമുഖ പദ്ധതിയെ ബാധിച്ചു. പുലിമുട്ടിൻ്റെ കോർ ലെയർ, താത്കാലിക സംരക്ഷണ ആവരണം, തുടങ്ങിയവയ്ക്കായി നിക്ഷേപിച്ച വിവിധ വലിപ്പത്തിലുള്ള പാറകൾക്ക് സ്ഥാനഭ്രംശം സംഭവിച്ചു.
കേടുപാടുകളുടെ യഥാർഥ തോത് മനസിലാക്കുന്നതിനുള്ള നടപടികൾ കരാർ കമ്പനി നടത്തി വരികയാണ്.
വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിന് ഇതുവരെ 192 കപ്പലുകൾ എത്തിയതായും ഇതുവഴി 2,12,75,919 രൂപ സർക്കാരിന് വരുമാനം ലഭിച്ചതായും മന്ത്രി അറിയിച്ചു.