കേരളം

kerala

ETV Bharat / state

മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം അശാസ്‌ത്രീയ പുലിമുട്ട് നിർമാണം; റിപ്പോർട്ട് നൽകി സിഡബ്ല്യുപിആർഎസ് - Muthalapozhi CWPRS Report

Muthalapozhi CWPRS Report: മുതലപ്പൊഴിയിൽ അപകടങ്ങൾക്ക് കാരണം പുലിമുട്ട് നിർമാണത്തിലെ അപാകതയെന്ന് സിഡബ്ല്യുപിആർഎസ്. പുലിമുട്ടുകളുടെ നിലവിലെ അലൈൻമെന്‍റിൽ അപാകതകളുണ്ടെന്നാണ് കണ്ടെത്തൽ.

മുതലപ്പൊഴി അപകടങ്ങൾ  പുലിമുട്ട് നിർമാണം അപാകത  Muthalapozhi CWPRS Report  Muthalapozhi accidents
Muthalapozhi CWPRS Report

By ETV Bharat Kerala Team

Published : Dec 29, 2023, 3:56 PM IST

Updated : Dec 29, 2023, 7:02 PM IST

തിരുവനന്തപുരം : മുതലപ്പൊഴി തുറമുഖത്ത് (Muthalapozhi harbour) അപകടങ്ങൾ തുടർക്കഥയാകാൻ കാരണം പുലിമുട്ട് നിർമാണത്തിലെ അപാകതകളെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് (Muthalapozhi CWPRS Report: Unscientific construction is the reason for continuing accidents). പുലിമുട്ടിൽ മാറ്റം വരുത്തണമെന്നാണ് കേന്ദ്ര എജൻസിയായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷന്‍റെ (Central Water And Power Research Station -CWPRS) ശുപാർശ. തെക്കൻ പുലിമുട്ടിന്‍റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും പൂനെ സിഡബ്ല്യുപിആർഎസ് ശുപാർശ ചെയ്‌തു (Muthalapozhi CWPRS Report).

നിലവിൽ കടലിലേക്ക് തുറക്കുന്ന രീതിയിലാണ് പുലിമുട്ട് നിർമിച്ചിരിക്കുന്നത്, ഇതിൽ മാറ്റം വരുത്തി മുതലപ്പൊഴിയിലെ തെക്ക് ഭാഗത്ത് നിന്നും പുതിയൊരു പുലിമുട്ട് നിർമിച്ച് വടക്ക് പടിഞ്ഞാറ് ദിശയിൽ തുറക്കുന്ന രീതിയിൽ വികസിപ്പിക്കണമെന്ന് കേന്ദ്ര എജൻസിയായ സിഡബ്ല്യുപിആർഎസിന്‍റെ (Central Water And Power Research Station) ശുപാർശ.

എന്നാൽ, ഇതിൽ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും സർക്കാർ തീരുമാനം എടുക്കുക. സിഡബ്ല്യുപിആർഎസ് വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് (Muthalapozhi CWPRS Report) പുലിമുട്ടിൽ മാറ്റം വരുത്തണമെന്ന നിർദേശം ഉള്ളത്. നാല് തരത്തിൽ പുലിമുട്ടിൻ്റെ മാറ്റം വരുത്തുന്നതിനെ കുറിച്ചാണ് വിദഗ്‌ധ സമിതി പരിശോധിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആർഎസിനെ (CWPRS) മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ചത്. പുതിയ അലൈൻമെൻ്റിനെ സംബന്ധിച്ചും ധാരണ ഉണ്ടാക്കിയിട്ടുണ്ട്. പുതിയ അലൈൻമെൻ്റ് പ്രകാരം (New Alignment Muthalapozhi) തെക്ക് ഭാഗത്തെ പുലിമുട്ട് 575 മീറ്റർ നീളത്തിലും തെക്ക് - വടക്ക് ഭാഗത്തേക്ക് 170 മീറ്റർ നീളത്തിലുമാണ്. വടക്ക് - പടിഞ്ഞാറ് ദിശയിലുള്ള പ്രവേശന കവാടത്തിന് 147 മീറ്റർ വീതിയുമുണ്ടാകും.

അതേസമയം, പുതിയ അലൈൻമെൻ്റ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വടക്ക് - പടിഞ്ഞാറ് ദിശയിൽ നിന്നുള്ള തിരയെ പ്രതിരോധിക്കാൻ കഴിയില്ല, കായലിൽ നിന്ന് ഒഴുകി വരുന്ന മണലിൻ്റെ ഒഴുക്കടക്കുമുള്ള പ്രശ്‌നങ്ങളുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മത്സ്യത്തൊഴിലാളികളുടെയും ഹാർബർ വകുപ്പിൻ്റെയും നിർദേശങ്ങൾ സിഡബ്ല്യുപിആർഎസിനെ (CWPRS) അറിയിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക കൂടി പരിഹരിച്ച് അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Last Updated : Dec 29, 2023, 7:02 PM IST

ABOUT THE AUTHOR

...view details