എട്ട് വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം ; യുവാവ് പിടിയിൽ - യുവാവ് പിടിയിൽ
മീനിനെ കാണിക്കാമെന്ന് പറഞ്ഞ് ആൾ പാർപ്പില്ലാത്ത വീട്ടിലെത്തിച്ചായിരുന്നു പീഡനം.
തിരുവനന്തപുരം :എട്ട് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. പുതുക്കുളങ്ങര സ്വദേശി അഖിലാണ് പിടിയിലായത്. വെൽഡിങ്ങ് ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്.മീനിനെ കാണിക്കാമെന്ന് പറഞ്ഞ് ആൾ പാർപ്പില്ലാത്ത വീട്ടിലെത്തിച്ചായിരുന്നു പീഡനം. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിനുള്ളിൽ കയറി കതകടച്ച ശേഷം അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.