തിരുവനന്തപുരം: അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. ചെറിയതുറ ഫിഷര്‍മാന്‍ കോളനി പുതുവല്‍ പുത്തന്‍വീട്ടില്‍ മുത്തപ്പനാണ് (35) കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വ്യക്തമാക്കി.
പിഴത്തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്‌ജി ആജ് സുദർശൻ വ്യക്തമാക്കി. 2017 ഏപ്രില്‍ 8നാണ് കേസിനാസ്‌പദമായ സംഭവം. വീട്ടിനടുത്ത് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുത്തപ്പന്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് കുട്ടി അമ്മയോട് വിവരമറിയിക്കുകയായിരുന്നു.