തിരുവനന്തപുരം:ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരം ജില്ലയിൽ കൂടുന്നു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂർ സ്വദേശിയായ രമേശനും അടുത്തിടെ മരിച്ച നാലഞ്ചിറ സ്വദേശി ഫാ കെ.ജി വർഗ്ഗീസിനും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജില്ലയിൽ ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുടെ ഉറവിടവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കാട്ടക്കടയിൽ രോഗം സ്ഥിരീകരിച്ച ആശാ പ്രവർത്തകക്കും രോഗബാധ എവിടെ നിന്നാണ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇവർ നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ പല തവണ സന്ദർശിച്ചിരുന്നു. ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം തുടങ്ങി വിവിധ ഇടങ്ങളിലും സഞ്ചരിച്ചിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിൽ നിന്ന് മറ്റ് രോഗബാധിതരെ കണ്ടെത്താനായിട്ടില്ല.
ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരം ജില്ലയിൽ കൂടുന്നു
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂർ സ്വദേശിയായ രമേശനും അടുത്തിടെ മരിച്ച നാലഞ്ചിറ സ്വദേശി ഫാ കെ.ജി വർഗ്ഗീസിനും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
വൈറസ് ബാധിച്ച് മരിച്ച വഞ്ചിയൂർ സ്വദേശി രമേശൻ ദീർഘനാളായി വീട്ടിൽ തന്നെയായിരുന്നു. മെയ് 23 മുതൽ 28 വരെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിൽ കഴിഞ്ഞിരുന്ന രമേശനെ പത്താം തീയതിയാണ് പനിയും ശ്വാസതടസത്തേയും തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് അടുത്ത ദിവസം ഡിസ്ചാർജ് ചെയ്തു. പിന്നീട് രോഗം ഗുരുതരമായതിനെ തുടർന്ന് വെള്ളിയാഴ്ച ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. യാത്രാ ചരിത്രം ഇല്ലാത്ത രമേശന് എവിടെ നിന്നാണ് രോഗം ഉണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അടുത്തിടെ മരിച്ച നാലഞ്ചിറ സ്വദേശിയായ ഫാ കെ.ജി വർഗീസും ദീർഘകാലമായി മെഡിക്കൽ കോളജിലും പേരൂർക്കട ജില്ലാ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇത്തരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വർധിക്കുകയാണ്. അതേ സമയം ജില്ലയിൽ ഇതുവരെ 13 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.