തിരുവനന്തപുരം : കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യണമെന്ന വൈസ് ചാന്‍സലറുടെ നിര്‍ദേശം തള്ളി ഇടത് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് (University syndicate rejected the instruction of Kerala university VC on SFI banner). ബാനര്‍ നീക്കം ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് വൈസ് ചാന്‍സലര്‍ നല്‍കിയ നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന് സിന്‍ഡിക്കേറ്റ് രജിസ്ട്രാറെ അറിയിച്ചതോടെ കേരള സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വിസിയും തമ്മില്‍ തുറന്ന പോരിന് വഴി തുറന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളിന്‍റെ പ്രധാന കവാടത്തിനു കുറുകെ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ കെട്ടിയ ബാനര്‍ (SFI banner against Governor Arif Mohammad Khan) അടിയന്തരമായി നീക്കം ചെയ്യാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നമ്മല്‍ ഇന്നലെയാണ് സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത് (SFI Banner against governor on Kerala University). സര്‍വകലാശാല കാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഇന്നലെയാണ് വൈസ് ചാന്‍സിലര്‍ തൃശൂരില്‍ നിന്നും കേരള സര്‍വകലാശാലയില്‍ എത്തിയത്.