സര്‍വകലാശാലകളിലെ ഉന്നത തസ്തികള്‍ കരാര്‍ നിയമനമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ആക്ഷേപം.
രജിസ്ട്രാര്‍, പരീക്ഷാ കൺട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികകള്‍ നാല് വര്‍ഷത്തെ കരാര്‍ നിയമനമാക്കിയാണ് നിജപ്പെടുത്തിയത്. അറുപത് വയസ് വരെയുള്ള സര്‍വീസ് കാലാവധി അമ്പത്തിയാറാക്കിയും കുറച്ചിരുന്നു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഈ തസ്തികയിലുള്ളവര്‍ മാതൃസ്ഥാപനത്തിലേക്ക് മടങ്ങണമെന്നാണ് വ്യവസ്ഥ. പിന്നീട് ഒരു ടേം കൂടി അനുവദിക്കും. നേരത്തെ ഇത് സ്ഥിരം നിയമനമായിരുന്നു.