തിരുവനന്തപുരം : ഹർത്താൽ ദിവസം കേരളാ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി പരീക്ഷ നടത്തിയതിനെതിരെ പ്രതിഷേധിച്ച് തിരുവനന്തപുരം ശ്രീകാര്യം ഗവ: എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥികൾ. ഏഴാം സെമസ്റ്ററിലെ ഏഴ് ഡിപ്പാർട്ട്മെന്‍റും മൂന്നാം സെമസ്റ്ററിലെ ഒരു ഡിപ്പാർട്ട്മെന്‍റിലെ മുഴുവൻ വിദ്യാർഥികളുമാണ് പരീക്ഷ എഴുതാതെ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചത്.
ഹർത്താലിന് യൂണിവേഴ്‌സിറ്റി പരീക്ഷ നടത്തി: പ്രതിഷേധിച്ച് ശ്രീകാര്യം ഗവ: എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥികൾ - ഹർത്താലിന് യൂണിവേഴ്‌സിറ്റി പരീക്ഷ നടത്തി
ശ്രീകാര്യം ഗവർൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്ററിലെ ഏഴ് ഡിപ്പാർട്ട്മെന്‍റും മൂന്നാം സെമസ്റ്ററിലെ ഒരു ഡിപ്പാർട്ട്മെന്‍റിലേയും മുഴുവൻ വിദ്യാർഥികളുമാണ് പരീക്ഷ എഴുതാതെ പരീക്ഷാ കട്രോളറെ ഉപരോധിച്ചത്.
ഹർത്താലായതിനാല്‍ പരീക്ഷ മാറ്റിവെക്കാമോ എന്ന വിദ്യാർഥികളുടെ ചോദ്യത്തിന് പരീക്ഷ മാറ്റിവെക്കുമെന്ന് ആദ്യം അധികൃതർ ഉറപ്പ് നല്‍കി. പിന്നീട് ഹർത്താലായാലും പരീക്ഷ നടത്തുമെന്ന് മറുപടി ലഭിച്ചതായി വിദ്യാർഥികള്‍ ആരോപിക്കുന്നു . പരീക്ഷ എഴുതാത്ത വിദ്യാർഥികൾ ആബ്സെന്‍റ് ആയിരിക്കുമെന്നും അവർ സപ്ലി ആയി പരീക്ഷ എഴുതണമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചതായും വിദ്യാർഥികള്‍ പറയുന്നു.
നാലാം വർഷ വിദ്യാർഥികൾ ആയതിനാൽ പല കുട്ടികൾക്കും ക്യാമ്പസ് സെലക്ഷൻ വഴി വിവിധ കമ്പനികളിൽ ജോലികിട്ടിയതാണെന്നും പരീക്ഷ എഴുതാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്നും യൂണിവേഴ്‌സിറ്റിയെ അറിയിച്ചതായി വിദ്യാർഥികൾ പറയുന്നു. എന്നാൽ അതൊന്നും യൂണിവേഴ്‌സിറ്റിക്ക് ബാധകമല്ല എന്ന രീതിയിലാണ് അധികൃതർ സംസാരിച്ചതെന്നും ഇതേതുടർന്നാണ് പരീക്ഷ ബഹിഷ്‌കരിച്ച് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ കൺട്രോളറെ ഉപരോധിച്ചതെന്ന് വിദ്യാർഥികള്‍ പറഞ്ഞു .