യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം; കുത്തിയ ശേഷവും ഭീഷണി തുടര്‍ന്നു - യൂണിവേഴ്സിറ്റി കോളേജ് വധശ്രമം
"പൊലീസിന്‍റെ പിഎസ്സി റാങ്ക് പട്ടികയില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജോലിക്ക് തടസം നിന്നാൽ കൊന്നുകളയുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി"
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ കുത്തിയ ശേഷവും ഭീഷണിപ്പെടുത്തിയെന്ന് അഖിൽ പറഞ്ഞതായി അച്ഛൻ ചന്ദ്രൻ. പൊലീസിന്‍റെ പിഎസ്സി റാങ്ക് പട്ടികയില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജോലിക്ക് തടസം നിന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ഐസിയുവിലുള്ള അഖിൽ പറഞ്ഞതായി ചന്ദ്രൻ പറഞ്ഞു. ശിവരഞ്ജിത്താണ് കുത്തിയത്. കോളജിന് പുറത്ത് നിന്നുള്ളവരും ആക്രമിക്കാനുണ്ടായിരുന്നുവെന്നും എസ് എഫ് ഐ നേതാക്കൾ മനഃപൂർവ്വം സംഘർഷം ഉണ്ടാക്കുകയായിരുന്നെന്നും അഖിൽ പറഞ്ഞതായി ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.