തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ യുവജനസംഘടനകള്‍. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷമുണ്ടായി. കെഎസ്‌യുവും എബിവിപിയും യൂത്ത് ലീഗുമാണ് പ്രതിഷേധവുമായി എത്തിയത്. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു.
യൂണിവേഴ്സിറ്റി കോളജ്; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ യുവജന സംഘടനകള്‍ - ksu
കെഎസ്‌യുവിന്‍റെ അനിശ്ചിതകാല സമരം 7ാം ദിവസത്തിലേക്ക്. സമരം ശക്തമാക്കി എബിവിപിയും യൂത്ത് ലീഗും.
കോഴിക്കോട്, കാസര്‍കോട് കലക്ടറേറ്റുകളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചുകളിലും സംഘര്‍ഷമുണ്ടായി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കാസർകോട് കലക്ടറേറ്റ് മാര്‍ച്ചിൽ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിന് നേർക്ക് കല്ലെറിഞ്ഞു.
അതേസമയം സെക്രട്ടേറിയറ്റിന് മുമ്പിലത്തെ കെഎസ്‌യുവിന്‍റെ അനിശ്ചിതകാല സമരം 7ാം ദിവസത്തിലേക്ക് കടന്നു. യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക. പിഎസ്‌സി റാങ്ക്ലിസ്റ്റ് ക്രമക്കേട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.