യൂണിവേഴ്‌സിറ്റി കേസ്: ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി; മൂന്നുപേർ കസ്റ്റഡിയിൽ - യൂണിവേഴ്‌സിറ്റി
ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത ഇജാബിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇജാബിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നേമത്തെ വീട്ടിൽ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എസ്എഫ്ഐ യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന ഇജാബ് 30 പേരുള്ള പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അഖിലിനെ കുത്തിയത് ആരാണെന്ന് കണ്ടില്ലെന്നാണ് ഇജാബിന്‍റെ മൊഴി. അദ്വൈത്, ആരോമൽ, ആദിൽ എന്നിവരെയും ഇന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ കേസിലെ മുഖ്യ പ്രതികളെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.