കേരളം

kerala

ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് സംഭവം: പ്രതിഷേധങ്ങളിൽ മുങ്ങി തലസ്ഥാനനഗരി - എസ്‌എഫ്‌ഐ

ഭരണ പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുമ്പിലെത്തുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും പണിപ്പെടുന്നു.

തലസ്ഥാനനഗരി

By

Published : Jul 19, 2019, 8:26 PM IST

Updated : Jul 19, 2019, 11:38 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് പ്രക്ഷോഭങ്ങളില്‍ തലസ്ഥാന നഗരം നിശ്ചലം. കെഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ അഞ്ച് ദിവസമായി തുടരുന്ന നിരാഹാര സമരത്തിന് അഭിവാദ്യവുമായി ദിനംപ്രതി നിരവധി പ്രകടനങ്ങളാണ് തലസ്ഥാനത്ത് എത്തുന്നത്. ഇവ സെക്രട്ടേറിയറ്റിനു മുമ്പില്‍ കളം പിടിക്കുമ്പോള്‍ വലയുന്നത് സാധാരണ ജനങ്ങളും. ഭരണ പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുമ്പിലെത്തുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും പണിപ്പെടുന്നു.

പ്രതിഷേധങ്ങളിൽ മുങ്ങി തലസ്ഥാനനഗരി

ഒരു വശത്ത് പ്രതിപക്ഷ സംഘടനകളും ശക്തിപ്രകടനവുമായി മറുഭാഗത്ത് ഭരണ പക്ഷവും എത്തുന്നതിനു മുമ്പേ രണ്ടു വിഭാഗങ്ങളെയും വേര്‍തിരിച്ച് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ്‌ വാഹനം റോഡിനു കുറുകെയിടും.
ഇതോടെ സെക്രട്ടേറിയറ്റിനു മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടും. തുടർന്ന് തലസ്ഥാനത്തെ എല്ലാ റോഡുകളും ഗതാഗത കുരുക്കിലാകും. കാല്‍നടയാത്ര പോലും യാത്ര ദുഷ്കരമാകും. എല്ലായിടവും നിശ്ചലമാകുമ്പോള്‍ നഗര ഹൃദയം സ്ഥിതിചെയ്യുന്ന സ്റ്റാച്യുവില്‍ എത്തുന്നവര്‍ അഭിമുഖീകരിക്കുന്നത് പേടിപ്പെടുത്തുന്ന നിശബ്ദതയാണ്. എത്ര ദിവസം ഈ സമരം നീണ്ടു നില്‍ക്കുമെന്ന് ആര്‍ക്കും പിടിയില്ല.

Last Updated : Jul 19, 2019, 11:38 PM IST

ABOUT THE AUTHOR

...view details