തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തെ തുടർന്ന് ആരോപണ വിധേയമായ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് എസ്എഫ്ഐ ദേശിയ പ്രസിഡന്‍റ് വി പി സാനു. പ്രവർത്തകരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സാനു പറഞ്ഞു. അതേ സമയം സംഭവം വ്യക്തിപരമായ വിഷയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പ്രതികരിച്ചു. എസ്എഫ്ഐയുടെ പ്രവർത്തകർക്ക് ആർക്കെങ്കിലും സംഭവുമായി പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. എസ്എഫ്ഐയുടെ ഭാഗമായി ഇനിയവര്‍ ഉണ്ടാകില്ല. സംഭവത്തിൽ പൊലീസ് കർശന നടപടിയെടുക്കണമെന്നും കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും സച്ചിൻ ദേവ് ആവശ്യപ്പെട്ടു.
യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം ; എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് വി പി സാനു - conflict
പ്രവർത്തകരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ ദേശിയ പ്രസിഡന്‍റ് വി പി സാനു
എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് വി പി സാനു
എന്നാല്‍ ആറ് എസ്എഫ്‌ഐ പ്രവർത്തർ ചേർന്നാണ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും പൊലീസ് അറിയിച്ചു.