തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം ആരോപിക്കപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. റെയ്ഡിനായി കോടതിയെ സമീപിക്കും. പ്രതികൾക്കായി തെരച്ചിൽ നടത്താൻ മജിസ്ട്രേറ്റിന് അപേക്ഷ നൽകും. കന്‍റോണ്‍മെന്‍റ് സിഐയാണ് മജിസ്ട്രേറ്റിന് അപേക്ഷ നൽകുന്നത്.പ്രതികളെ എസ്എഫ്ഐ സംരക്ഷിക്കുന്നുവെന്ന് ആരോപണത്തിനിടെയാണിത്.
പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ആരോപണം തള്ളി എസ്എഫ്ഐ - lookout notice
എസ്എഫ്ഐയുടെ ഓഫീസുകള്‍ ഏത് സമയത്തും ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്ന് എസ്എഫ്ഐ
യൂണിവേഴ്സിറ്റി കോളജ്
യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് സെന്‍ററിലും ഏരിയ കമ്മിറ്റി ഓഫീസുകളിലും പരിശോധന നടത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനിടെ പ്രതികളെ എസ്എഫ്ഐ സംരക്ഷിക്കുന്നില്ലെന്നും എസ്എഫ്ഐയുടെ ഓഫീസുകള്‍ ഏത് സമയത്തും ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്ന നിലപാടുമായി എസ്എഫ്ഐ രംഗത്ത് വന്നു.
Last Updated : Jul 15, 2019, 1:29 PM IST