തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ അഡ്ഹോക്ക് കമ്മിറ്റി പേരിന് മാത്രമെന്ന് വിദ്യാര്‍ഥികളുടെ പരാതി. അക്രമ സംഭവങ്ങളെ തുടര്‍ന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അഡ്ഹോക്ക് കമ്മിറ്റി പരാജയമെന്ന് വിദ്യാര്‍ഥികള്‍
കോളജ് യൂണിയന്‍ ഭരണം പഴയ നേതൃത്വത്തിന്‍റെ കീഴിലാണെന്ന് ആരോപണം
കഴിഞ്ഞ ദിവസം രാഖി കെട്ടി വന്ന വിദ്യാര്‍ഥിയെ കമ്മിറ്റിയംഗങ്ങള്‍ ക്ലാസില്‍ കയറി ഭീഷണപ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് കോളജ് കൗണ്‍സില്‍ ഒരാളെ സസ്പെന്‍റ് ചെയ്തെങ്കിലും ഭീഷണിയുടെ സ്വരത്തില്‍ മാറ്റമില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി പേരിന് മാത്രമാണെന്നും കോളജ് യൂണിയന്‍ ഭരണം പഴയ നേതൃത്വത്തിന്‍റെ കീഴിലാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഹാജര്‍ കര്‍ശനമാക്കുമെന്നുള്ള അധ്യാപകരുടെ തീരുമാനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിനെതിരെ അധ്യാപകര്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കുത്തുകേസിനെ തുടര്‍ന്ന് കോളജ് ഡയറക്ടറേറ്റ് യൂണിവേഴ്‌സിറ്റി കോളജില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും എസ്എഫ്ഐ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാകുന്നില്ല.