കേരളം

kerala

ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമകേസ്: നസീമിനും ശിവരഞ്ജിതിനും ജാമ്യം - യൂണിവേഴ്‌സിറ്റി കോളജ് വധശ്രമകേസ്

ജാമ്യം ലഭിച്ചെങ്കിലും പി.എസ്.സി. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തതിനാല്‍ ഇരുവർക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചത് 10 പ്രതികൾക്ക്.

univercity college

By

Published : Sep 23, 2019, 8:15 PM IST

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് വധശ്രമകേസിലെ ഒന്നും രണ്ടും പ്രതികളായ നസീമിനും ശിവരഞ്ജിതിനും കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവന്തപുരം ജില്ലാ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 65 ദിവസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്.

സാക്ഷികളെ സ്വാധീനിക്കരുതെന്നും യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ 11 പ്രതികളില്‍ 10 പേര്‍ക്കും കോടതി നേരത്തേ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഇരുവർക്കും ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിച്ചത്. സമാനമായ കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശിക്കരുത് എന്നീ കര്‍ശന ഉപാധികളാണ് ജാമ്യ വ്യവസ്ഥയിലുള്ളത്. കേസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ മൂന്നാം പ്രതി അമര്‍ ഒഴികെയുള്ള 10 പ്രതികള്‍ക്കാണ് കോടതി ഇതുവരെ ജാമ്യം അനുവദിച്ചത്.

പി.എസ്.സി. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നസീമിനെയും ശിവരഞ്ജിതിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഇരുവർക്കും ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. അതേസമയം പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസില്‍ ഇരുവരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം സി.ജെ.എം. കോടതി നാളെ പരിഗണിക്കും.

ABOUT THE AUTHOR

...view details