തിരുവനന്തപുരം :ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ നിയമനങ്ങളെക്കുറിച്ച് ഗവർണർ പറഞ്ഞത് ശരിയായ കാര്യങ്ങളാണ്. അതേക്കുറിച്ച് സർക്കാർ വ്യക്തമാക്കട്ടെയെന്നും വി മുരളീധരന്‍ പറഞ്ഞു.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് പാർട്ടിയിലുള്ളവരെയാണ് നിയമിക്കുന്നത്. 2 വർഷം സേവനം അനുഷ്‌ഠിച്ചാല്‍ ഏങ്ങനെ പെൻഷൻ നൽകാൻ കഴിയും. ഇത് കേരളത്തിൽ മാത്രമുള്ള പ്രതിഭാസമാണെന്നും രാജ്യത്ത് മറ്റെവിടെയും ഇത്തരമൊരു സമ്പ്രദായമില്ലെന്നും മുരളീധരൻ പരിഹസിച്ചു.
Also Read: 'രാജ്ഭവൻ നിയന്ത്രിക്കാൻ ചിലര്‍ ശ്രമിക്കുന്നു'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
തന്‍റെ പേഴ്‌സണൽ സ്റ്റാഫിൽ ആരെ നിയമിക്കണമെന്നത് ഗവർണറുടെ പരിധിയിൽ വരുന്ന കാര്യമാണ്. സർക്കാരിന് അതൃപ്തിയുണ്ടെങ്കിൽ പറയട്ടെ, അല്ലാതെ കത്ത് അയക്കുകയല്ല വേണ്ടത്.
ഗവർണർക്ക് ബിജെപി അനുഭാവം ഉണ്ടെങ്കിൽ എന്താണ് കുഴപ്പമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പി.എ ഹരി.എസ്.കർത്ത ബിജെപിയുടെ സംസ്ഥാന സമിതിയിൽ അംഗമല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.