കേന്ദ്രമന്ത്രി വി മുരളീധരന് ദേഹാസ്വാസ്ഥ്യം - കേന്ദ്രമന്ത്രി വി മുരളീധരൻ
ബ്ലഡ് ഷുഗർ കുറഞ്ഞതാണ് അസ്വസ്ഥതകൾക്ക് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് പോയി.
കേന്ദ്രമന്ത്രി വി മുരളീധരൻ ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് ദേഹാസ്വാസ്ഥ്യം. മംഗലാപുരത്ത് ബിജെപി തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഉദ്ഘാടനത്തിന് ശേഷമാണ് മുരളീധരന് തളർച്ച അനുഭവപ്പെട്ടത്.
തുടർന്ന് സമീപത്തുള്ള ആശുപത്രിയിലെ മെഡിക്കൽ സംഘം എത്തി പരിശോധന നടത്തി. ബ്ലഡ് ഷുഗർ കുറഞ്ഞതാണ് അസ്വസ്ഥതകൾക്ക് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.