തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. അക്രമികൾക്ക് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് മുരളീധരൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ആഹ്വാനം ചെയ്‌ത ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ജോലി അക്രമത്തെ അപലപിക്കലല്ലെന്നും ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു. വായിൽ തോന്നുന്നത് കോതയ്‌ക്ക് പാട്ട് എന്ന നിലയിലാണ് എംവി ഗോവിന്ദൻ കാര്യങ്ങൾ വിളിച്ച് പറയുന്നത്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മനസിലാക്കണം. പിഎഫ്‌ഐ നിരോധനത്തിൽ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.