കേരളം

kerala

ETV Bharat / state

'മോദി സർക്കാർ 9 വർഷം പൂർത്തിയാക്കുന്നത് കേരളത്തെയും ചേർത്തുപിടിച്ച്'; കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ - മന്ത്രി

സംസ്ഥാനത്തിന്‍റെ വികസനത്തിൽ ഒരു അനീതിയും കേന്ദ്ര സർക്കാർ കാണിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ പ്രതികരിച്ചു

Union Minister Shobha Karandlaje  Shobha Karandlaje  Modi Government and Kerala  Modi Government  Kerala  മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നത്  കേരളത്തേയും ചേർത്തുപിടിച്ച്  കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ  ശോഭ കരന്ത്ലജെ  കേന്ദ്രമന്ത്രി  മന്ത്രി  കേന്ദ്ര സർക്കാർ
'മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ച്'; കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ

By

Published : May 29, 2023, 9:58 PM IST

തിരുവനന്തപുരം:കേരളത്തിൽ നിന്ന് ഒരു എംപിയോ എംഎൽഎയോ പോലും ബിജെപിക്ക് കിട്ടിയില്ലെങ്കിലും വികസനത്തിൽ ഒരു അനീതിയും കേന്ദ്രസർക്കാർ കാണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും ലഭിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. എൻഡിഎ സർക്കാരിന്‍റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന മാധ്യമ കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു ശോഭ കരന്ത്ലജെ.

മോദി ഭരണത്തെ സ്‌തുതിച്ച്:നരേന്ദ്ര മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണ്. വികസനം തുല്യമായി എല്ലായിടത്തും എത്തണമെന്ന നയം കൊണ്ടാണ് കേരളത്തിലെ വികസനത്തിൽ ഒരു അനീതിയും കാണിക്കാത്തതെന്നും അവർ അഭിപ്രായപ്പെട്ടു. പരിപാടിയിൽ ഒമ്പത് വർഷത്തെ മോദി സർക്കാരിന്‍റെ ഭരണ നേട്ടങ്ങളും കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ വിശദീകരിച്ചു. യുപിഎ സർക്കാരിന്‍റെ കാലത്ത് 2014ല്‍ 723 സര്‍വകലാശാലകള്‍ ഉണ്ടായിരുന്നിടത്ത്, 2023ല്‍ സർവകലാശാലകളുടെ എണ്ണം 1,113 ആയി ഉയർന്നു. ഇക്കാലയളവിൽ 5,298 കോളജുകൾ പുതുതായി ആരംഭിച്ചു. പുതിയ ഏഴ് ഐഐടികളും ഏഴ് ഐഐഎമ്മുകളും മോദി സർക്കാർ ആരംഭിച്ചുവെന്നും ശോഭ കരന്ത്ലജെ കൂട്ടിച്ചേര്‍ത്തു.

കേരളത്തെ വിമര്‍ശിച്ച് വി.മുരളീധരന്‍: കേന്ദ്ര അവഗണനയെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കുറ്റപ്പെടുത്തിയിരുന്നു. ധൂർത്തും സാമ്പത്തിക കെടുകാര്യസ്ഥതയും കാരണം സംസ്ഥാനത്തിന് വന്ന കടക്കെണി കേന്ദ്രത്തിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തില്‍ മുരളീധരൻ കുറ്റപ്പെടുത്തി. 15-ാം ധനകാര്യ സമിതിയുടെ ശുപാർശ പ്രകാരം 32,442 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള കടമെടുപ്പ് പരിധിയെന്നും ജിഎസ്‌ഡിപിയുടെ മൂന്ന് ശതമാനം എന്ന നിലയിൽ ആണതെന്നും മുരളീധരൻ അറിയിച്ചു.

സംസ്ഥാനത്തിന് ആകെ അനുവദിച്ചത് 55,182 കോടിയാണ്. 20,521 കോടിയാണ് ഈ സാമ്പത്തിക വർഷത്തിൽ ഇനി എടുക്കാനാവുക. ഇത് ആദ്യത്തെ മൂന്ന് ക്വാർട്ടറിലെ തുകയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 15,390 രൂപ എടുത്തു കഴിഞ്ഞതാണ്. 5,231 കോടി രൂപ കേന്ദ്രം തരില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ഇതു അവസാന പാദത്തിൽ അനുവദിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ധനകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒന്നുകിൽ ഇതിനെ കുറിച്ച് ബോധ്യമുണ്ടാകില്ല. അതല്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇത്. മുഖ്യമന്ത്രിക്ക് നീന്തൽ കുളം വിപുലീകരിക്കാനും മന്ത്രിമാർക്ക് വിനോദ സഞ്ചാര യാത്രകൾ നടത്താനും കെ.വി തോമസിന് ശമ്പളം നൽകിയുമുള്ള ധൂർത്തിന് കേന്ദ്രത്തിന് അനുമതി നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനം കേരളമാണ്. ഇക്കാര്യം മനസിലാക്കാതെയാണ് പല മാധ്യമങ്ങളും സംസാരിക്കുന്നത്. കേരളത്തെ കേന്ദ്ര സർക്കാർ ഞെരുക്കി കൊല്ലുന്നു എന്ന ആക്ഷേപം സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉന്നയിക്കുകയാണ്. മുഖ്യമന്ത്രി കേന്ദ്ര ധാനമന്ത്രിക്ക് കത്തയക്കുമെന്നാണ് പറയുന്നത്. മറുപടി ലഭിക്കുമ്പോൾ ജനങ്ങൾക്ക് കൂടി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും നടപ്പു സാമ്പത്തിക വർഷം 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിട്ടുണ്ടെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details