കേരളം

kerala

ETV Bharat / state

സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളെ കബളിപ്പിക്കുന്നു: പ്രകാശ് ജാവ്‌ദേക്കര്‍ - Prakash Javadekar in Trivandrum

ബംഗാളില്‍ ഒരുമിച്ചു മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം മത്സരിപ്പിക്കുകയാണെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു

കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍  Union Minister Prakash Javadekar  Prakash Javadekar in Trivandrum  Prakash Javadekar against kerala government
സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍

By

Published : Mar 24, 2021, 6:47 PM IST

തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള മത്സരമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ബംഗാളില്‍ ഒരുമിച്ചു മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം മത്സരിപ്പിക്കുകയാണ്. ഇത് ആരെ കബളിപ്പിക്കാനാണെന്ന് കേരള ജനത തിരിച്ചറിയും. ശബരി വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.

ദേവസ്വം മന്ത്രി ശബരിമല പ്രശ്‌നത്തില്‍ മാപ്പു പറയുമ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി അത് തള്ളിക്കളയുന്നു. ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും രഹ്നാ ഫാത്തിമയും ഇന്ന് സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനല്ല, മുഖ്യമന്ത്രിക്കാണ് പങ്ക്. കേന്ദ്ര പദ്ധതികളെ സംസ്ഥാന പദ്ധതികളെന്ന പേരില്‍ പിണറായി വിജയന്‍ തട്ടിയെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജാവ്‌ദേക്കര്‍ ആരോപിച്ചു. തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ പ്രകടന പത്രിക തള്ളിയത്. സാങ്കേതിക പിഴവുകൊണ്ടാണെന്നും ഇത് ഭാവിയില്‍ ഒരു പാഠമായിരിക്കുമെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details