കേരളം

kerala

Police Medal| അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍; കേരളത്തില്‍ നിന്ന് 9 പേര്‍ അര്‍ഹരായി

By

Published : Aug 12, 2023, 10:54 PM IST

എസ്‌പിമാരായ ആര്‍.ഇളങ്കോ, വൈഭവ് സക്സേന, ഡി.ശില്‍പ, അഡിഷണൽ എസ്‌പി എം.കെ സുല്‍ഫിക്കര്‍, ഡിവൈഎസ്‌പിമാരായ പി.രാജ്‌കുമാര്‍, കെ.ജെ ദിനില്‍, ഇന്‍സ്‌പെക്‌ടര്‍മാരായ കെ.ആര്‍ ബിജു, പി.ഹരിലാല്‍, സബ് ഇന്‍സ്‌പെക്‌ടര്‍ കെ.സാജന്‍ എന്നിവര്‍ക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ ലഭിച്ചത്

Union Home Minister Police Medal Latest News  Police Medal  Police Medal Latest News  Union Home Minister  Investigative Excellence  കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍  അന്വേഷണ മികവിനുള്ള  കേരളത്തില്‍ നിന്ന് ഒമ്പതുപേര്‍ അര്‍ഹരായി  എസ്‌പി  പൊലീസ്
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍; കേരളത്തില്‍ നിന്ന് ഒമ്പതുപേര്‍ അര്‍ഹരായി

തിരുവനന്തപുരം:അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് ഒമ്പതുപേര്‍ അര്‍ഹരായി. എസ്‌പിമാരായ ആര്‍.ഇളങ്കോ, വൈഭവ് സക്സേന, ഡി.ശില്‍പ, അഡിഷണൽ എസ്‌പി എം.കെ സുല്‍ഫിക്കര്‍, ഡിവൈഎസ്‌പിമാരായ പി.രാജ്‌കുമാര്‍, കെ.ജെ ദിനില്‍, ഇന്‍സ്‌പെക്‌ടര്‍മാരായ കെ.ആര്‍ ബിജു, പി.ഹരിലാല്‍, സബ് ഇന്‍സ്‌പെക്‌ടര്‍ കെ.സാജന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

പട്ടികയില്‍ ഇവരെല്ലാം: ഇതില്‍ എസ്‌പി ആർ. ഇളങ്കോ നിലവില്‍ സ്‌റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ടെക്‌നിക്കല്‍ ഇന്‍റലിജന്‍സ് വിഭാഗം എസ്‌പിയാണ്. മാത്രമല്ല കൊല്ലം റൂറല്‍, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ജില്ല പൊലീസ് മേധാവിയുമായിരുന്നു. വൈഭവ് സക്സേന നിലവില്‍ കാസര്‍കോട് ജില്ല പൊലീസ് മേധാവിയാണ്. ഇദ്ദേഹം പൊലീസ് ആസ്ഥാനത്ത് എ.എ.ഐ.ജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറായും ജോലി നോക്കിയിട്ടുണ്ട്.

ഡി.ശില്‍പ ഇപ്പോൾ തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവിയാണ്. കോട്ടയം ജില്ല പൊലീസ് മേധാവി, വനിത ബറ്റാലിയന്‍ കമാന്‍ഡന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. എം.കെ സുല്‍ഫിക്കര്‍ നിലവില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്‌പിയാണ്. നെടുമങ്ങാട്, പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഡിവൈഎസ്‌പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.രാജ്‌കുമാര്‍ ഇപ്പോൾ കൊച്ചി സിറ്റി അസിസ്‌റ്റന്‍റ് കമ്മിഷണറാണ്. ശാസ്‌താംകോട്ട ഡിവൈഎസ്‌പിയായും വിജിലന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്‌ടറായും ജോലി ചെയ്‌തിട്ടുണ്ട്.

നിലവില്‍ സ്‌റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്‌മിനിസ്ട്രേഷന്‍ വിഭാഗം അസിസ്‌റ്റന്‍റ് കമ്മിഷണറായ ജെ.കെ ദിനില്‍ തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഡിസിആര്‍ബി അസിസ്‌റ്റന്‍റ് കമ്മിഷണര്‍, ഫോര്‍ട്ട് അസിസ്‌റ്റന്‍റ് കമ്മിഷണര്‍, നെടുമങ്ങാട് ഡിവൈഎസ്‌പി എന്നീ തസ്‌തികകളില്‍ ജോലി ചെയ്‌തിരുന്നു.

ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍ ബിജു നിലവില്‍ ചവറ പൊലീസ് സ്‌റ്റേഷനില്‍ ജോലി നോക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ഫോര്‍ട്ട്, നെയ്യാറ്റിന്‍കര, ശ്രീകാര്യം പൊലീസ് സ്‌റ്റേഷനുകളില്‍ ഇന്‍സ്‌പെക്‌ടറായും ജോലി ചെയ്‌തിട്ടുണ്ട്. ഇന്‍സ്‌പെക്‌ടര്‍ പി.ഹരിലാല്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ ജോലി നോക്കുന്നു. എറണാകുളം ജില്ലയിലെ വരാപ്പുഴ, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളിൽ ഇന്‍സ്‌പെക്‌ടറായിരുന്നു. സബ് ഇന്‍സ്‌പെക്‌ടർ കെ.സാജന്‍ നിലവില്‍ തിരുവനന്തപുരം റൂറൽ ജില്ല, ക്രൈംബ്രാഞ്ചില്‍ ജോലി നോക്കുന്നു. വെള്ളറട എസ്‌പിയായും ബാലരാമപുരം എഎസ്ഐയായും ജോലി ചെയ്‌തിട്ടുണ്ട്.

രാഷ്‌ട്രപതിയുടെ മെഡല്‍: അതേസമയം അടുത്തിടെ രാഷ്‌ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പൊലീസ് ഉദ്യോഗസ്ഥർ അർഹരായിരുന്നു. ഇതില്‍ വിശിഷ്‌ടസേവനത്തിനുള്ള രാഷ്‌ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്‌പി ആമോസ് മാമ്മനാണ് അര്‍ഹനായത്. മാത്രമല്ല സ്‌ത്യുത്യര്‍ഹ സേവനത്തിനുളള പൊലീസ് മെഡൽ കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥരും അര്‍ഹരായിരുന്നു.

പി. പ്രകാശ് (ഐജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐജി, ഡയറക്‌ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ മൊയ്‌തീന്‍കുട്ടി (എസ്‌പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആന്‍റ് വയനാട്), എസ്.ഷംസുദ്ദീന്‍ (ഡിവൈഎസ്‌പി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ അജിത് കുമാര്‍ (ഡിവൈഎസ്‌പി, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ.വി പ്രമോദന്‍ (ഇന്‍സ്പെക്‌ടര്‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ രാജേന്ദ്രന്‍ (എസ്‌ഐ, കേരള പൊലീസ് അക്കാദമി), സി.പി.കെ ബിജുലാല്‍ (ഗ്രേഡ് എസ്‌ഐ, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്‌ഐ, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്ഐയു - 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എഎസ്ഐ, സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവർക്കായിരുന്നു രാഷ്‌ട്രപതിയുടെ ഇത്തവണത്തെ സ്‌ത്യുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചത്.

ABOUT THE AUTHOR

...view details