തിരുവനന്തപുരം : കേന്ദ്ര സർക്കാർ എകപക്ഷീയമായി നിയമ നിർമാണങ്ങൾ നടത്തുന്നുവെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാരിന്‍റെ ഈ നയം ഫെഡറലിസത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. എം.പിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.
'കേന്ദ്രത്തിന്‍റേത് എകപക്ഷീയ നിയമനിർമാണങ്ങൾ'; യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി - എം.പിമാരുടെ യോഗം
കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരായ വിമര്‍ശനം പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി എം.പിമാരുടെ യോഗത്തില്‍.
'കേന്ദ്ര സർക്കാരിന്‍റേത് എകപക്ഷീയമായ നിയമനിർമാണങ്ങൾ'; യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
ALSO READ:കോഴയും കലാപക്കൊടിയും: ഐഎൻഎല്ലിന്‍റെ വിധി പിണറായി പറയും
ഈ വിഷയം പാർലമെന്‍റ് സമ്മേളനത്തിൽ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. കേരളവുമായുള്ള ലക്ഷദ്വീപിന്‍റെ ബന്ധം പൂർണമായും വിച്ഛേദിക്കാനുള്ള നീക്കത്തിനെതിരെ ഏകകണ്ഠമായി ശക്തമായ പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.