കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് വി. ശിവൻകുട്ടി - എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്

ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക്

unemployment rate increases due to covid  കൊവിഡ് പ്രതിസന്ധി  തൊഴിലില്ലായ്‌മ  സംസ്ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം  വി. ശിവൻകുട്ടി  നിയമസഭ  എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്  ആസൂത്രണ ബോർഡ്
സംസ്ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് വി. ശിവൻകുട്ടി

By

Published : Jun 10, 2021, 11:57 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി തുടങ്ങിയതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമായതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. പതിനൊന്ന് ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് കൊവിഡിന് മുൻപ് 16.3 ശതമാനമായിരുന്നത് ഇപ്പോൾ 27.3 ശതമാനമായി ഉയർന്നു. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. കൊവിഡിന് മുൻപ് 9.1 ശതമാനമായിരുന്ന ദേശീയ ശരാശരി ഇപ്പോൾ 20.8 ശതമാനമാണ്.

Also Read: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്

സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 37.71 ലക്ഷമായി ഉയർന്നു. ആസൂത്രണ ബോർഡിൻ്റെ കണക്കുപ്രകാരം സംസ്ഥാനത്ത് പത്ത് ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

ABOUT THE AUTHOR

...view details