കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് 11.5 ശതമാനമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നു  economic review report  unemployment raising among the youths  തിരുവനന്തപുരം  trivandrum latest news  trivandrum
സംസ്ഥാനത്ത് യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നു; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

By

Published : Jan 14, 2021, 8:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് 11.5 ശതമാനമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 9 ശതമാനമായിരുന്നു. യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലെ പുരുഷന്‍മാരുടെ തൊഴിലില്ലായ്‌മ നിരക്ക് 8 ശതമാനവും സ്‌ത്രീകളുടെ തൊഴിലില്ലായ്‌മ നിരക്ക് 19 ശതമാനവുമാണ്. നഗരത്തില്‍ പുരുഷന്‍മാരുടെ തൊഴിലില്ലായ്‌മ നിരക്ക് 7.9 ശതമാനവും സ്‌ത്രീകളുടെ തൊഴിലില്ലായ്‌മ നിരക്ക് 20.9 ശതമാനവുമാണ്.

സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 15നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്‌മ നിരക്ക് 35.8 ശതമാനവും നഗരമേഖലയിലെ തൊഴിലില്ലായ്‌മ നിരക്ക് 34.6 ശതമാനവുമാണ്. നൂതന മേഖലയില്‍ ആവശ്യമായ തൊഴില്‍ പരിചയക്കുറവും നൈപുണ്യകുറവുമാണ് തൊഴിലില്ലായ്‌മയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ABOUT THE AUTHOR

...view details