കേരളം

kerala

ETV Bharat / state

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്നത്: മന്ത്രി ടി.പി രാമകൃഷ്ണന്‍ - തൊഴിൽ മന്ത്രി

ദേശിയ ശരാശരിയാകട്ടെ 6.1 ശതമാനമാണ്. 3625852 പേർ ഉന്നത പഠനം കഴിഞ്ഞ് ജോലി തേടിയിരിക്കുന്നുവെന്നാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയിൽ വച്ച കണക്കുകൾ വ്യക്തമാക്കുന്നത്

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്നത്: തൊഴിൽ മന്ത്രി

By

Published : Oct 30, 2019, 1:10 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയില്‍. ദേശീയ സർവേ അനുസരിച്ച് സംസ്ഥാനത്തെ തൊഴിലില്ലായ്മ ശതമാനം 9.53 ആണ്. ദേശിയ ശരാശരിയാകട്ടെ 6.1 ശതമാനമാണ്. 3625852 പേർ ഉന്നത പഠനം കഴിഞ്ഞ് ജോലി തേടിയിരിക്കുന്നുവെന്ന് മന്ത്രി നിയമസഭയിൽ വച്ച കണക്കില്‍ പറയുന്നത്. വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നിൽ കുതിക്കുന്ന കേരളത്തിൽ തൊഴിലില്ലായ്മയും ഉയർന്ന നിരക്കിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിൽ തേടി നടക്കുന്ന 3625852 പേരിൽ കൂടുതൽ സ്ത്രീകളാണ്. 2300139 സ്ത്രീകളാണ് തൊഴിൽ രഹിതരായിട്ടുള്ളത്. 1325713 പുരഷൻമാർക്കും കേരളത്തിൽ ജോലിയില്ല. പ്രൊഫഷണൽ യോഗ്യതയുള്ള 143543 പേർക്കാണ് തൊഴിലില്ലാത്തത്. 7303 ഡോക്ടർമാരും 49559 എഞ്ചിനീയർമാരുമാണ് തൊഴിൽരഹിതർ.


തൊഴിൽ ഇല്ലാത്ത ബിരുദദാരികൾ 331192 പേരും ബിരുദാനന്തര ബിരുദമുള്ളവർ 94590 പേരും 944 15 ഐ ടി ഐ യോഗ്യതയുള്ളവരുമുണ്ട്. ദേശായ ശരാശരികളെക്കാൾ മുന്നിലാണ് കേരളം. ദേശിയ തലത്തിൽ 19.7 ശതമാനവുമായി ത്രിപുരയും 18.1 ശതമാനവുമായി സിക്കിമാണ് കണക്കിൽ മുന്നിലുള്ളതെന്നും തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി. തൊഴിലില്ലായ്മ പരിഹരിക്കാൻ സ്റ്റേറ്റ് സെൽഫ് എംപ്ലോയ്‌മെന്റ് സ്കീംഫോർ രജിട്രേഡ് അൺഎപ്ലോയിഡ് സ്കീം ഫോർ രജിസ്ട്രേഡ് അൺഎപ്ലോയിഡ് അഥവ കെസ്റ്റ , മൾട്ടി പർപ്പസ് സർവീസ് ജോബ് ക്ലബ്ബ്, കൈവല്യ അതിജീവനം തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ചതായും വി എസ് ശിവകുമാർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി തൊഴിൽ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details