തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് എതിര്‍പ്പ് ഉന്നയിച്ച വിദഗ്‌ധരയടക്കം പങ്കെടുപ്പിച്ച് നടത്താനിരുന്ന സംവാദത്തില്‍ അനിശ്ചിതത്വം. സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇന്ത്യന്‍ റയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാറാണ് സംവാദം നടത്തുമെന്ന് അറിയിച്ചതെങ്കിലും യഥാര്‍ഥത്തില്‍ സംവാദം സംഘടിപ്പിക്കുന്നത് കെ റെയിലാണെന്നാരോപിച്ചാണ് എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്.
സംവാദത്തിന് ക്ഷണിച്ചത് കെ റെയിലാണ്. ഇത് ശരിയായ നിലപാടല്ലെന്നും ക്ഷണിക്കേണ്ടത് സര്‍ക്കാറാണെന്നും അലോക് പറഞ്ഞു. സംവാദം നടത്തുന്നത് സര്‍ക്കാരാണെന്നാണ് മുമ്പ് അറിയിച്ചിരുന്നതെന്നും അതുകൊണ്ടാണ് പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നത്. എന്നാല്‍ കെ റെയിലിന്‍റെ ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നാണ് അലോക് വര്‍മ കത്തില്‍ പറയുന്നത്.