കേരളം

kerala

ETV Bharat / state

ദേവസ്വം ബോർഡിന് ഫണ്ട് കണ്ടെത്താനാകുന്നില്ല, തടസം വിവാദങ്ങളെന്ന് മന്ത്രി - ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

ദേവസ്വം ഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് ലീസിന് നൽകാൻ ഇടപെടുമെന്നും മന്ത്രി.

ദേവസ്വം ഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് ലീസിന് നൽകാൻ ഇടപെടുമെന്നും മന്ത്രി. The minister said that own funds could not be found in the Devaswom boards and the obstacle was controversy ദേവസ്വം ബോർഡുകളിൽ തനത് ഫണ്ട് കണ്ടെത്താനാകുന്നില്ലെന്നും തടസം വിവാദങ്ങളാണെന്നും മന്ത്രി ഇന്ത്യൻ ഓവർസീസ് ബാങ്ക് ഇത്തരമൊരു നിർദേശവുമായി മുന്നോട്ട് വന്നിട്ടുണ്ട്. Indian Overseas Bank has come up with such a proposal. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ Devaswom Minister K Radhakrishnan
ദേവസ്വം ബോർഡുകളിൽ തനത് ഫണ്ട് കണ്ടെത്താനാകുന്നില്ല, തടസം വിവാദങ്ങള്‍: മന്ത്രി

By

Published : Jun 22, 2021, 7:09 PM IST

Updated : Jun 22, 2021, 7:32 PM IST

തിരുവനന്തപുരം:ദേവസ്വം ബോർഡുകളിൽ തനത് ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വിവാദങ്ങൾ തടസമാകുന്നതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ബോർഡുകളുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിന് ഭൂമിയാണ് അന്യാധീനപ്പെട്ടു കിടക്കുന്നത്. ഈ ഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് ലീസിന് നൽകാൻ ആലോചനയുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

വിവാദങ്ങള്‍ തടസമാകുന്നതിനാല്‍ ദേവസ്വം ബോർഡിന് ഫണ്ട് കണ്ടെത്താനാകുന്നില്ലെന്ന് മന്ത്രി.

ഇന്ത്യൻ ഓവർസീസ് ബാങ്ക് ഇത്തരമൊരു നിർദേശവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ചർച്ചകൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. വിവാദങ്ങളില്ലാതെ ഈ പദ്ധതികൾ ക്രിയാത്മകമായ വിമർശനങ്ങൾ ഉൾക്കൊണ്ട് നടപ്പാക്കാൻ ശ്രമിക്കും. ബോർഡുകളെ സ്വയംപര്യാപ്തതയിൽ എത്തിക്കമെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ALSO READ:വിസ്‌മയയുടെ മരണം: കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി

Last Updated : Jun 22, 2021, 7:32 PM IST

ABOUT THE AUTHOR

...view details