തിരുവനന്തപുരം:എൻഎസ്എസിനെതിരായ സിപിഎം ആക്രമണം പരാജയഭീതി മൂലമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് അപലപനീയമാണ്. ശബരിമല സംബന്ധിച്ച് എൻഎസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവർ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എൻഎസ്എസിനെതിരായ സിപിഎം ആക്രമണം പരാജയഭീതി മൂലമെന്ന് ഉമ്മൻ ചാണ്ടി - സിപിഎം
എൻഎസ്എസിനെ കടന്നാക്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും എതിർക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎം ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്നും ഉമ്മൻ ചാണ്ടി
എൻഎസ്എസിനെതിരെയുള്ള സിപിഎം ആക്രമണം പരാജയഭീതി മൂലം: ഉമ്മൻ ചാണ്ടി
അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകൾ ഉൾപ്പെടെ എല്ലാവർക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. എതിർക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎം ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Last Updated : Apr 7, 2021, 9:03 PM IST